ഊര്‍മ്മിളയുടെ ചോദ്യങ്ങള്‍
സീത ഭൂമിക്കുള്ളിലേക്ക് മടങ്ങിയ അന്നാണ് അവള്‍ കൊട്ടാരം വിട്ട് ഇറങ്ങിയത്, ഊര്‍മ്മിള. ഒരൊറ്റ ഉദ്ദേശമേ യാത്രയ്ക്ക് ഉണ്ടായിരുന്നുള്ളു ചില ചോദ്യങ്ങള്‍ ചോദിക്കണം . ആരോട് തന്നെ സൃഷ്ടിച്ച് വ്യാഖാനങ്ങള്‍ സൃഷ്ടിക്കാന്‍ സമൂഹത്തിന് മുന്നില്‍ ഇട്ടുകൊടുത്ത സാക്ഷാല്‍ വാത്മീകിയോടു തന്നെ . യാത്ര പുറപ്പെടും മുന്‍പ് കഥാപാത്രങ്ങളില്‍ മുതിര്‍ന്നവനും സര്‍വ്വ സമ്മതനുമായ രാമന്‍ തന്നെ പറഞ്ഞു അനുജത്തി അങ്ങനെയൊരു പതിവ് ഒരിടത്തുമില്ല, സൃഷ്ടാവിനോട് കഥാപാത്രങ്ങള്‍ തിരിഞ്ഞു നിന്ന് ചോദ്യങ്ങള്‍ ചോദിക്കാറെയില്ല. അത് സമൂഹം അംഗീകരിക്കുന്ന കാര്യമല്ല. ചുണ്ട് ഒരുവശത്തേക്ക് കോട്ടി ഒരു പുഞ്ചിരിയായിരുന്നു മറുപടി. ഒത്തിരിക്കാര്യങ്ങള്‍ പറയണമെന്ന് അവളുടെ മനസ് വെമ്പിയിരുന്നു. രാജാവിനെ മാനിക്കണമല്ലോ ഉള്ളിലെ മര്യാദ അവള്‍ സൂക്ഷിച്ചു. പക്ഷെ രാമനിര്‍ദ്ദേശം അനുസരിച്ച് തന്നെ തടയാന്‍ എത്തിയ ലക്ഷമണനോട് അവള്‍ക്ക് ചിലതു പറയേണ്ടി വന്നു. മറ്റൊന്നുമല്ല അത് അപ്പോഴെങ്കിലും അവള്‍ അത് പറഞ്ഞില്ലങ്കില്‍ മോശമായേനേ . പുറത്തെ ബഹളത്തില്‍ വിഷമിച്ച് നിന്നിരുന്ന ലക്ഷമണന്‍ പരിചാരകര്‍ പറഞ്ഞാണ് അന്തപുരത്തിലെ വിപ്‌ളവം അറിഞ്ഞത്. കുമാ...