ഊര്‍മ്മിളയുടെ ചോദ്യങ്ങള്‍
സീത ഭൂമിക്കുള്ളിലേക്ക് മടങ്ങിയ അന്നാണ് അവള്‍ കൊട്ടാരം വിട്ട് ഇറങ്ങിയത്, ഊര്‍മ്മിള.
ഒരൊറ്റ ഉദ്ദേശമേ യാത്രയ്ക്ക് ഉണ്ടായിരുന്നുള്ളു ചില ചോദ്യങ്ങള്‍ ചോദിക്കണം .
ആരോട്
തന്നെ സൃഷ്ടിച്ച് വ്യാഖാനങ്ങള്‍ സൃഷ്ടിക്കാന്‍ സമൂഹത്തിന് മുന്നില്‍ ഇട്ടുകൊടുത്ത സാക്ഷാല്‍ വാത്മീകിയോടു തന്നെ .
യാത്ര പുറപ്പെടും മുന്‍പ് കഥാപാത്രങ്ങളില്‍ മുതിര്‍ന്നവനും
സര്‍വ്വ സമ്മതനുമായ രാമന്‍ തന്നെ പറഞ്ഞു
അനുജത്തി അങ്ങനെയൊരു പതിവ് ഒരിടത്തുമില്ല, സൃഷ്ടാവിനോട് കഥാപാത്രങ്ങള്‍ തിരിഞ്ഞു നിന്ന് ചോദ്യങ്ങള്‍ ചോദിക്കാറെയില്ല.
അത് സമൂഹം അംഗീകരിക്കുന്ന കാര്യമല്ല.
ചുണ്ട് ഒരുവശത്തേക്ക് കോട്ടി ഒരു പുഞ്ചിരിയായിരുന്നു മറുപടി.
ഒത്തിരിക്കാര്യങ്ങള്‍ പറയണമെന്ന് അവളുടെ മനസ് വെമ്പിയിരുന്നു.
രാജാവിനെ മാനിക്കണമല്ലോ ഉള്ളിലെ മര്യാദ അവള്‍ സൂക്ഷിച്ചു.
പക്ഷെ രാമനിര്‍ദ്ദേശം അനുസരിച്ച് തന്നെ തടയാന്‍ എത്തിയ ലക്ഷമണനോട് അവള്‍ക്ക് ചിലതു പറയേണ്ടി വന്നു.
മറ്റൊന്നുമല്ല അത് അപ്പോഴെങ്കിലും അവള്‍ അത് പറഞ്ഞില്ലങ്കില്‍ മോശമായേനേ .
പുറത്തെ ബഹളത്തില്‍ വിഷമിച്ച് നിന്നിരുന്ന ലക്ഷമണന്‍ പരിചാരകര്‍ പറഞ്ഞാണ് അന്തപുരത്തിലെ വിപ്‌ളവം അറിഞ്ഞത്.
കുമാരാ ഊര്‍മ്മിളതമ്പുരാട്ടി വാത്മീകിയെ തേടി പോകുന്നു
തന്റെ കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി ...
രാജവംശത്തില്‍ നടക്കാത്ത കാര്യങ്ങള്‍ അരങ്ങേറുകയാണോ.
ജേഷ്ടാ എന്ന വിൡയോടെയാണ് കൊട്ടാരത്തിലേക്ക് ഓടിയെത്തിയത്.
പ്രിയ അനുജാ നീ അറിഞ്ഞില്ലേ ഇവള്‍ ചെയ്യാന്‍ പോകുന്നത്.
രാജ്യത്തെ ജനങ്ങളോട് നമ്മള്‍ എങ്ങനെ മറുപടി പറയും.
ചുവന്നുതുടത്ത മുഖത്തോടെ ലക്ഷമണന്‍ ഊര്‍മ്മിയുടെ നേരെ തിരിഞ്ഞു
കുമാരന്റെ മുഖത്തെ കോപം മൂലം വിളക്കിലെ ദീപങ്ങള്‍ പോലും ആളികത്തിപ്പോയി എന്നാണ് കണ്ടു നിന്നവര്‍ പറഞ്ഞത്.
പക്ഷെ അവളില്‍ ഒരു ഭാവഭേതവും ഇല്ലായിരുന്നു
എന്താണ് ബഹളം കൂട്ടുന്നത്. നിര്‍വ്വികാരതയോടെ ആ ചോദ്യം അവള്‍ എറിഞ്ഞു...
നിങ്ങള്‍ക്ക് എന്ത് അധികാരമാണ് എന്നെ തടയുവാന്‍ ഉള്ളത്
ഒരിക്കലെങ്കിലും പത്‌നി എന്ന സ്ഥാനത്ത് നിങ്ങള്‍ എനിക്ക് സ്ഥാനം നല്‍കിയട്ടുണ്ടോ.
സീത തിരികെ അമ്മയിലേക്ക് തന്നെ മടങ്ങിയിരിക്കാം.
സമൂഹത്തിന് തെറ്റായി തോന്നിയെങ്കിലും ,
എയ് എന്റെ പ്രിയ ലക്ഷമണാ.....
( അത്രയുകാലത്തെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഊര്‍മ്മിള അന്ന് ആ പേര്‍ വിളിച്ചത്. അതുവരെ പതിവ്
രാജകുമാരിമാരെപോലെ അവള്‍ അദ്ദേഹം, അവിടുന്ന്, മഹാത്മാവേ എന്നൊക്കയായിരുന്നു വിളിച്ചത്, ആവിളിയില്‍ കൊട്ടരം
തന്നെ നടുങ്ങിപ്പോയി ആളിക്കത്തിയ ദീപങ്ങള്‍ പെരുമഴയില്‍ നനഞ്ഞതുപോലെ അണഞ്ഞു. എങ്ങും കരിന്തിരിയുടെ ഗന്ധം)
രാമന് അതിനുള്ള അര്‍ഹതയുണ്ട്
കാരണം സുഖത്തിലും സുഖത്തിലും രാമന്‍ സീതയ കൂട്ടിയിരുന്നു
പതിനാല് വര്‍ഷം പിരിഞ്ഞ് ഇരിക്കാന്‍ സാധിക്കാത്തതിനാല്‍ കഷ്ടതകളിലേക്കും അവളെ കൂട്ടി ഈ പാവം മനുഷ്യന്‍
സീതയെ കാട്ടില്‍ നഷ്ടമായപ്പോള്‍ ഒരു കൈക്കുഞ്ഞിലേ പോലെ ഈ മനുഷ്യന്‍ കരഞ്ഞില്ലേ.
അതുകണ്ട് നിങ്ങളും തേങ്ങിയില്ലേ , ആകാശത്ത് ഒത്തുകൂടിയ ദേവഗണത്തിന് പോലും കണ്ണു നിറഞ്ഞു എന്നാണ് കൊട്ടരത്തിലെ മഹര്‍ഷിമാര്‍ പറഞ്ഞത്.
പക്ഷെ ഈ പതിനാല് വര്‍ഷം ഒരിക്കെലെങ്കിലും നിങ്ങള്‍ എന്നെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ.
ഇല്ലാ എനിക്കുറപ്പാണ്. സ്വാമിനിക്ക് കാവല്‍ക്കാരനായി നിന്ന നിങ്ങള്‍ക്ക് ഞാന്‍ ഒരിക്കലും ഒന്നുമല്ലായിരുന്നു.
എല്ലാ വികാരങ്ങളും ഉള്ള ഒരു സ്ത്രീതന്നെയാണ് പ്രിയ ഭര്‍ത്താവേ ഞാനും..
വെറുക്കപ്പെട്ടവനാക്കി അന്തപുരത്തിലെ റാണി പുറം തള്ളിയ രാജകുമാരന് കൂട്ടുപോയ കുമാരന്റെ ഭാര്യയ്ക്ക്
ഇവിടെ എന്തു സ്ഥാനമാണ് കിട്ടുക എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. നിങ്ങള്‍ സഹോദരര്‍ ദേവര്‍ക്ക് തുല്യരായിരിക്കും.
പക്ഷെ ഞാനിവിടെ ദാസിയായിരുന്നു ദാസി.
ഒരിക്കെലെങ്കിലും നിങ്ങള്‍ ചിന്തിച്ചില്ല,
ഇവിടെ നിന്ന് ഇറങ്ങും മുന്‍പ് നിങ്ങള്‍ എന്നെ വിളിച്ചോ ഇല്ല,
പ്രയാസങ്ങള്‍ പറഞ്ഞ് പടിയിറങ്ങുകയായിരുന്നില്ലേ...
എനിക്ക് പോകണം , കാരണം ചോദിക്കാനുള്ളത് നിങ്ങളോടല്ല എന്നതുകൊണ്ട്, നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനോ,
എന്തിന് പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ പോലും എന്നെ സംശയിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല.
ആകെയുള്ളത് താലി ബന്ധം മാത്രമാണ്.
അതും സീതയുടെ വിവാഹത്തിന് ബോണസുപോലെ കുടുബത്തിന് കിട്ടിയ ഒന്ന്
കൊട്ടാരം തരിച്ച് നില്‍ക്കെ അവള്‍ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
അതുവരെ ആരും ദര്‍ശിച്ചിട്ടില്ലാത്ത ധീരതയായിരുന്നു ആ മുഖത്ത്,
ഒരു പക്ഷെ വിലയിരുത്തുമ്പോള്‍ അടിമത്വത്തിന്റെ ചങ്ങല മുറിച്ചുമാറ്റി
ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന് പറയാം.
അതിലൊന്നും ഊര്‍മിള വീണില്ല അവള്‍ തളരാതെ മുന്നോട്ടു നടന്നു
രഹസ്യമായി വാത്മീകിയോട് ചോദിച്ചിട്ട് എന്ത് കാര്യം
ആദ്യം തുറന്നു പറയാം ,
തിരിഞ്ഞ് നിന്ന് അവള്‍ ഉറക്കെ വിളിച്ചു ചോദിച്ചു നിങ്ങള്‍ പറയൂ
ഒരിക്കെലെങ്കിലും നിങ്ങള്‍ എന്നെ വിളിച്ചിട്ടുണ്ടോ
ജനക പുത്രീ എന്ന്
ഉണ്ടോ.... ഇല്ലാ കവികളേ
ഉഴവുചാലില്‍ നിന്ന് ലഭിച്ച സീത ജനകപുത്രിയാപ്പോള്‍ , ആ കൊട്ടാരത്തിലെ യഥാര്‍ത്ഥ ജീവന് അവകാശമുണ്ടായിരുന്ന ഞാന്‍ ഊര്‍മിള മാത്രമായി.
ശരിയല്ലേ, ഒരിക്കല്‍ പോലും വാത്മീകി നിങ്ങള്‍ എന്നെ വിളിച്ചിട്ടുണ്ടോ ജനകപുത്രിയെന്ന്.
എന്നെ വെറുതെ നിങ്ങള്‍ ഒരു ദാസിയായി സൃഷ്ടിച്ചുവെങ്കില്‍ നിങ്ങള്‍ക്ക് ആ സ്ഥാനം തന്നാല്‍ പോരായിരുന്നോ.
അപ്പോ അതല്ല കാര്യം ലക്ഷമണന് ഭാര്യവേണം , അവള്‍ ഉന്നതകുലജാതയായിരിക്കണം അതുമാത്രമായിരുന്നില്ലേ
എന്റെ ജന്മ രഹസ്യം.
നിങ്ങളെ പോലെ കള്ളന്‍മാര്‍ മറ്റാരുണ്ട്
പക്ഷെ ഞാന്‍ നിങ്ങള്‍ അറിയാതെ പടപൊരുതി
എനിക്ക് മില്ലായിരുന്നോ ഒരു മാതൃത്വം.... കുടുബം...
മഹാമുനികളെ നിങ്ങള്‍ പറയുക
ചോദ്യങ്ങള്‍ ഒരിക്കലും ഇവിടെ അവസാനിക്കുന്നില്ല, പക്ഷെ ഞാന്‍ തളരുകയാണ് ഇനി എനിക്ക് ആവില്ല ചോദിക്കാന്‍ ഒന്നുമാത്രം പറയാനുണ്ട്, ഊര്‍മിളമാര്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ