എന്റെ ഗസല്‍
പ്രിയപ്പെട്ട അനി
സത്യത്തില്‍ എഴുതാന്‍ തുടങ്ങിയ സമയത്ത് ഞാന്‍ ഏറെ ആലോചിച്ചതാണ് ഗസിലിനെ കുറച്ച് എഴുതണമെന്ന്. നിന്നെ അത് വേദനിപ്പിക്കുമോ എന്നായിരുന്ന ഭയം.
നിറയെ പ്രയണസങ്കല്‍പ്പങ്ങള്‍ നിറച്ച ഒരു കാസറ്റ് തന്റെ പ്രണയനിക്ക് സമ്മാനമായി നല്‍കാനുള്ള ബുദ്ധി അവന് മാത്രം സ്വന്തമായിരുന്നു.
എന്ത് ഭ്രാന്ത് എന്നാവും നീ കരുതുന്നത്,
നീ എന്നോട്
തവണ ചോദിച്ചില്ലേ എന്തേ മഞ്ജു കല്ല്യാണം വേണ്ടേയെന്ന്.
ഒരു പക്ഷെ ഇത് ഒരു തരത്തിലുള്ള ഭ്രാന്ത് ആയിരിക്കും.
എന്റെ മുറിയില്‍ ഇപ്പോഴും മുഴങ്ങുന്ന ഗസലുകളോടാണ് എന്റെ പ്രണയം, അതിനപ്പുറത്തേക്ക് മനസിനെ കൊണ്ടുപോകാന്‍ എനിക്ക് സാധിക്കുന്നില്ല.
പഠനത്തിനുശേഷം ഒരു വര്‍ഷം നീ പോലും അറിയാതെ ഞാനൊരു യാത്ര പോയത് ഓര്‍മ്മയില്ലേ,
അത് നിങ്ങള്‍ കരുതിയതുപോലെ ഉപരി പഠനത്തിനോ ജോലി തേടിയുള്ള യാത്രയ്‌ക്കോ ആയിരുന്നില്ല.
എന്റെ ഉള്ളില്‍ വളര്‍ന്ന ഗസിലിനെ എന്നില്‍ നിന്ന് മാറ്റിയെടുക്കാനായിരുന്നു.
ഒടുവില്‍ എന്റെ വാശിക്കുമുന്നില്‍ അപ്പ തോറ്റു പോയി.
അതുകൊണ്ടാണ് നാട്ടില്‍ നില്‍ക്കാതെ ഞാന്‍ അപ്പയുടെ കൂടെ
അമേരിക്കയിലേക്ക് പോന്നത്.
ഇപ്പോള്‍ ഒരു ഏറ്റുപറച്ചില്‍
എന്തിനാണ് എന്ന് കരുതുന്നുണ്ടാവും.
ഇന്നലെ അപ്പ മരിച്ചു,
പലപ്പോഴും ചെറാതായി വന്ന് അപ്പയെ അലോരസപ്പെടുത്തിയ നെഞ്ചുവേദനയില്ലേ അവനായിരുന്നു വില്ലന്‍, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചില്‍
സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തി.
എനിക്ക് ഭൂമിയില്‍ ആകെയുണ്ടായിരുന്ന ബന്ധു അപ്പമാത്രമായിരുന്നു.
ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായതുപോലെ
മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ആശുപത്രയില്‍ വച്ചാണ് അപ്പ എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ കാര്യങ്ങളും നിന്നെ അറിയിക്കണമെന്ന് .... ഇനി എനിക്ക് നീ മാത്രമാണ് ഉള്ളത്.
നിന്റെ ഉള്ളിലെ സംശയം എനിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്.
രാഹുല്‍ മരിച്ചിട്ട് നാലു വര്‍ഷവും എട്ടുമാസവും, അല്ലേ
നിന്റെ ജീവന്റെ ഭാഗമായിരുന്നില്ലേ അവന്‍, വിധി അവനെ രോഗത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തില്ലായിരുന്നെങ്കില്‍ ....
നമ്മള്‍ ഏന്‍ജീനീയറിംഗ് കോളേജില്‍ നിന്ന് നിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക് പോയത്. അവിടെ വച്ചാണ് അവനെ പരിചപ്പെടുന്നത്. നിന്റെ
കുഞ്ഞനുജനായിട്ടാണ് നീ എന്നിക്ക് അവനെ പരിചയപ്പെടുത്തിയത്. നീ പറഞ്ഞ അതേ അളവില്‍ തന്നെ ഞാന്‍ അവനോട് അടുത്തു, ചിച്ചിയും നുള്ളിയും കളിച്ചു ചിരിച്ചു.
ഒരിക്കല്‍ നിങ്ങളുടെ കാവിനു പിന്നിലെ മഞ്ചാടി മരത്തിനു ചുവട്ടില്‍ വച്ച് അവന്‍ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. പിന്നെ എന്റെ ചെവിയില്‍ പറഞ്ഞു ഐ ലൗവ് യു
ആവന്റെ ചുബനം ഏറ്റുവാങ്ങി ഞാന്‍ തളര്‍ന്ന് ഇരുന്നുപോയി , രാഹുലില്‍ നിന്ന് അതൊരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ആരോടും പറയാന്‍ പറ്റയില്ല, പേടിയായിരുന്നു, തെറ്റിദ്ധരിക്കപ്പെടുന്നത് ഞാനാവില്ലേ എന്നായിരുന്നു മനസിലെ ചിന്ത. അന്നാണ് ഞാന്‍
തലവേദനയെന്ന് പറഞ്ഞ് കിടന്നത്.
കുറയധികം ആ സമയം അവനോട് പറഞ്ഞു നോക്കി, പക്ഷെ വാദിച്ച് ജയിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
പ്രായം, മതം ഇതെല്ലാം പറഞ്ഞ് അവനെ അകറ്റി നിര്‍ത്തി പക്ഷെ എന്നോ ഒരു ദിവസം ഞാന്‍ തോറ്റു പോയി . അങ്ങനെ രാഹുല്‍ എനിക്ക് സ്വന്തമായി.
അവന് ആയുസ് തീരുന്നുവെന്ന്
നമ്മള്‍ തിരിച്ചറിഞ്ഞ രാത്രിയിലാണ് അവന്‍ എന്നോട് ആ ആവശ്യം മുന്നോട്ടു വച്ചത്.
മടിയില്‍ തലവെച്ച് കരഞ്ഞുകൊണ്ട് രാഹുല്‍ ചോദിച്ചപ്പോള്‍ എനിക്ക് സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
നിങ്ങള്‍ എല്ലാവരും തളര്‍ന്ന് ഉറങ്ങിയപ്പോള്‍ അവന്‍ ഗസലായി എന്നിലേക്ക് ഒഴുകി ഇറങ്ങിയിരുന്നു.
കുഞ്ഞിന് പ്രായം നാലു വയസാണ്.....
നിര്‍ത്തട്ടെ സ്‌നേഹ പൂര്‍വ്വം
നിന്റെ മഞ്ജു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ