മിസഡ് കോള്‍
അനുക്കുട്ടന്‍, കാഴ്ചയില്‍ വലിയ സുന്ദരന്‍ ഒന്നും ആയിരുന്നില്ല. സത്യത്തില്‍ താഴ്ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ അനുക്കുട്ടന്‍ ശരിക്കും അയിത്തം അനുഭവിച്ചിരുന്നു. അവന് അത് തിരിച്ചറിയാനും കഴിഞ്ഞില്ല, കാരണം അവന്‍ അയിത്തത്തെക്കുറിച്ച് പഠിച്ചത് ഏഴാം ക്ലാസ്സിലായിരുന്നു. അന്ന് ബട്ടണ്‍സ് വിട്ടുപോയ നിക്കര്‍ മാടിക്കുത്തുന്ന, നിക്കറിന്റെ മൂടുകീറിയ കൂട്ടുകാര്‍ ധാരാളം ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ മറ്റൊരു ഐക്യം കൂടിയുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ മറ്റൊരു ഐക്യം കൂടിയുണ്ടായിരുന്നു. മിക്കവാറും എല്ലാ ദിവസവും ഇവരുടെ മൂക്കില്‍ നിന്ന് കൊഴുപ്പുളള ,മൂക്കള പുറത്തേക്ക് ഒഴുകിയിരുന്നു.
ഈ പോരാട്ടത്തില്‍ എല്ലാം നേടി മുന്നോട്ടു നീങ്ങുമ്പോഴും അനുക്കുട്ടന് ഒരാഗ്രഹമുണ്ടായിരുന്നു. , ഒരു സുന്ദരന്‍ ആവണം. അവന്റെ സ്വപ്നത്തില്‍ അദ്യം മോഹന്‍ലാലും , മമ്മൂട്ടിയുമായിരുന്നു. ഇപ്പോള്‍ അത് പുതിയ തലമുറയിലെ നായകരാണ്. പലരുടെയും പേരുകള്‍ അനുക്കുട്ടന്‍ തന്നെ ഓര്‍ക്കാറില്ല. പോസ്റ്ററുകളില്‍ നായികമാരുടെ ഒപ്പം നില്‍ക്കുന്ന അവരെ കാണുമ്പോള്‍ അനുക്കുട്ടന്‍ സ്വയം അവരായി മാറും.
ഇതിനിടയില്‍ അനുക്കുട്ടന്‍ ജിമ്മിലും, കളരിയിലും പോയി, ശരീരത്തിലെ മസിലുകള്‍ ഇങ്ങനെ പെരുപ്പിച്ച് നിര്‍ത്തും. ശരിക്കും അവനെ കണ്ടാല്‍, ബ്രസീലീയന്‍ ഫുഡ്‌ബോള്‍ താരങ്ങളുടെ ലുക്കാണ്. മുടിയും പറ്റെ വെട്ടി, പച്ചബനിയനും മഞ്ഞ പാന്റുമിട്ടാണ് കറക്കം.
അനുക്കുട്ടന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങിയതിന് പിന്നിലും രഹസ്യമുണ്ട്. നന്നായി ഭക്ഷണം കഴിക്കണമെങ്കില്‍ പുറത്ത് ജോലിക്ക് പോകണം എന്ന സ്ഥിതിയിലായി ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ വീട്ടിലെ സ്ഥിതി. കയ്യില്‍ തഴമ്പു വന്നപ്പോള്‍ അത് തൂമ്പാ പിടിച്ചതാണെന്ന് പറയാന്‍ അവന്റെ ദുരഭിമാനം സമ്മതിച്ചില്ല.
അവന്‍ പറഞ്ഞു ' ജിമ്മിലെ ഡംബലിന്റെ തഴമ്പാണ്’.
ശനി,ഞായര്‍ ദിവസങ്ങളില്‍ ജോലി ചെയ്തുകിട്ടിയിരുന്ന പണത്തില്‍ നിന്ന് 150 രൂപ അവന്‍ നാട്ടിലെ ഗരുഡ ജിമ്മിലെ സജിചേട്ടന് കൊടുത്തു.
ശരീരമാകെ മസിലുണ്ടെങ്കിലും അനുക്കുട്ടന്റെ കാര്യം മഹാകഷ്ടമാണ്.ശരീരത്തില്‍ ഒരു മൊട്ടു സൂചി കൊണ്ടാല്‍ അവന്‍ തല കറങ്ങി വീഴും.
ഈ അവസരത്തിലാണ് അനുക്കുട്ടന്‍ ആ ദിവ്യമായ വസ്തു സ്വന്തമാക്കിയത്. അവന്റെ ജീവിതത്തെ മാറ്റിമറിച്ച ദിവ്യ വസ്തു കയ്യിലെത്തിയത്. നോക്കിയ ഹാന്‍ഡ്‌സെറ്റ്.
അന്ന് നഗരത്തിലെ സ്വകാര്യ കോളേജില്‍ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനുക്കുട്ടന്‍. ഇറുകിപ്പിടിച്ച ജീന്‍സും,ബനിയനും ഇട്ട്എണ്ണയിട്ട് ഒതുക്കിയ മുടി ചീകി എത്തുന്ന അവനെ ക്ലാസിലെ നായികമാര്‍ ആരും നോക്കിയിരുന്നില്ല.
പലപ്പോഴും വീട്ടിലെ കണ്ണാടിയില്‍ മുഖം നോക്കി പുറത്തിറങ്ങുമ്പോള്‍ അവന്‍ തന്നെ ചോദിക്കാറുണ്ട്.ഇവര്‍ക്കെല്ലാം കലാഭവന്‍മണിയെ ഇഷ്ടമാണ് പക്ഷേ എന്നെ എന്താ ഇഷ്ടമല്ലാത്തത്. ഉത്തരം കിട്ടാത്ത ചോദ്യം ആയിരുന്നതിനാല്‍ അവന്‍ അധികം തല പുകച്ചില്ല. കോളേജില്‍ എത്തിയപ്പോള്‍ പഴയ കൂലിപ്പണിയെ അവന്‍ കൈവിട്ടു. വലിയവന്റെ വീട്ടിലെ 'കാറ്ററിംഗ്’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സദ്യ വിളമ്പായി പണി. ബിരിയാണിയും , ഐസ്‌ക്രീം , കാശും പിന്നെ മേമ്പൊടിക്ക് ഇത്തിരി ലഹരിയും. ഇതിനിടെ കയ്യില്‍ എല്ലാ സൗകര്യങ്ങളുമുളള പുതിയ ചൈനീസ് ഫോണും എത്തി.
ഇതിനിടയില്‍ നഗരത്തിലെ കടയില്‍ ഹെഡ് ലോഡ് കം കണക്കപ്പിളളയായി അനുക്കുട്ടന്‍ എത്തി. അത്യാവശ്യംപണം കയ്യില്‍ എത്തിയപ്പോള്‍ ബ്രൂട്ടിന്റെ ഫെര്‍ഫ്യൂം, ഇന്ദുലേഖ ഫെയര്‍ കിറ്റും അനുക്കുട്ടന്‍ കൂടുതല്‍ വാങ്ങി.
ഇതിനിടയിലാണ് ഒരു മിസ്ഡ് കോള്‍ അവനെ തേടി എത്തുന്നത്. ആദ്യം അത് മൈന്‍ഡ് ചെയ്തില്ലെങ്കിലും, തുടര്‍ച്ചയായപ്പോള്‍ അനുക്കുട്ടന്‍ ഫോണ്‍ എടുത്തു. ആരാണിത് നംമ്പര്‍ ഇഷ്ടമായി അത് വിളിച്ചത്. ഈ നമ്പര്‍ എനിക്ക് തരാമോ എന്റെ ലക്കി നമ്പരാണ്. പിന്നെ നമ്പര്‍ തേടിയുളള ഫോണ്‍ രാവിലെയും വൈകിട്ടും കൃത്യമായി എത്തി. പേര് അഞ്ജു.
അനുക്കുട്ടന്‍ ആ ശബ്ദത്തെ പ്രണയിച്ചു. അവളുടെ ഫോണ്‍ പലപ്പോഴും അവനായിരുന്നു ചാര്‍ജ് ചെയ്തിരുന്നത്. അവനെ വോഡാഫോണിന്റെ എക്‌സിക്യൂട്ടിവിന് വളരെ ഇഷ്ടമായിരുന്നു.
അങ്ങനെ ഇരിക്കെ പേടിച്ച് അനുക്കുട്ടന്‍ തന്റെ ഇംഗിതം അറിയിച്ചു. ഒന്നു കാണണം. ഹായ് ,ഞാനും കൊതിച്ചിരിക്കുകയായിരുന്നു. കൊച്ചിക്കു വരുമോ.
അനുക്കുട്ടന് സന്തോഷമായി.
മുതലാളിയോട് അനുമതി വാങ്ങി ഡയമണ്ട് നെക്‌ളേഴ്‌സിലെ നായകന്‍ ഏതോ സീനില്‍ ധരിച്ച സനയും ജീന്‍സു ധരിച്ച കൊച്ചിക്ക് യാത്രപോയി.
ഇന്‍ഫോ പാര്‍ക്കിന് സമീപം അവളെ അവന്‍ രണ്ടുമണിക്കൂര്‍ കാത്തുനിന്നു. ചരിത്രത്തില്‍ ആദ്യമായി കാമുകിയുടെ ദുഖം ഐ.ടി കമ്പനിയെ സാക്ഷിയാക്കി ചുമ്പിക്കുന്ന കാറുകള്‍ താനായിരിക്കും. അനുക്കുട്ടന്‍ സ്വപ്നങ്ങള്‍ കണ്ടുനിന്നു.
നട്ടുച്ചവെയിലില്‍ അവന്റെ മുഖത്തെ ക്രീം ഒഴുകി തുടങ്ങിയിരുന്നു. അവന്റെ നശിച്ച വിയര്‍പ്പുമണം ബ്രൂട്ടിന്റെ കോട്ടതകര്‍ത്ത് പുറത്ത് കടന്നു. മുഖക്കുരുവിന്റെ വടുക്കള്‍ വെയിലത്ത് അവനെ വല്ലാതെ വേദനിപ്പിച്ചു. അതാ ആ ബജാജ് ഓട്ടോയില്‍ അവള്‍ എത്തി. അതെ അവന്‍ കാത്തുനിന്നതു പോലെ തന്നെ.
ടൈറ്റ് ജീന്‍സും, ടോപ്പും അണിഞ്ഞ് അവള്‍ നേരെ എത്തി. യാര്‍. അനുകുട്ടാ, മൈസ്വീറ്റ് ഒട്ടും ചമ്മാതെ അവള്‍ അവന്റെ കയ്യില്‍ പിടിച്ചു.അരക്കെട്ടില്‍ എവിടെയോ ഒരു തിരയിളക്കം. ഒരു മൂത്രശങ്കപോലെ, അവന്‍ വിയര്‍ത്തു. അവള്‍ തന്റെ കൈവിരലുകള്‍ അവന്റെ കയ്യില്‍ വെറുതെ ഓടിച്ചു. അവന് ബോധം നഷ്ട്ടപ്പെടുന്നതുപോലെ തോന്നി.
അടുത്ത ഐസ്‌ക്രീം പാര്‍ലറിലേക്കാണ് അവള്‍ നടന്നത്. ഇതിനിടെ അവള്‍ ആ കൈവെളളയില്‍ ഒന്നു നുളളി. ഞാന്‍ പറഞ്ഞത് കൊണ്ടുവന്നോ കൈപിടിച്ചിരുന്ന കവര്‍ അവന്‍ നല്‍കി. റിലയന്‍സ് ട്രെന്‍ഡില്‍ നിന്നു അവള്‍ പറഞ്ഞ അളവില്‍ വാങ്ങിയ ജീന്‍സു കൂര്‍ത്തയും.
പാര്‍ലറിലേക്ക് കയറും മുമ്പ്
ആരും കാണാതെ അവള്‍ അവന്റെ അരക്കെട്ടില്‍ ഒന്നു ചുറ്റിപ്പിടിച്ചു.
അവന്റെ കാല്‍ വെളളമുതല്‍ ഒരുതരിപ്പ് , എവിടെക്കയോ വിയര്‍ത്തതുപോലെ . അവന് പരിചയമില്ലാത്ത അന്തരീക്ഷത്തില്‍ തണുത്ത മുറിയില്‍ , അവന്‍ വിയര്‍ത്തു. അവന്റെ പൗരുഷം ജീന്‍സുനിളളില്‍ നിന്ന് ചോര്‍ന്നുപോയി. ഇംഗ്ലീഷ് മീഡിയത്തിലാണോ പഠിച്ചത്. അല്ല മലയാളത്തില്‍ അവളുടെ ഫോണിലേക്ക് ഒരു വിളി എത്തി ഞാന്‍ പറഞ്ഞ സ്ഥലത്തുണ്ട് . അവള്‍ പതിയെ പറഞ്ഞു. അല്‍പ്പം കഴിഞ്ഞില്ല. അവര്‍ ഒരു കട്ടയുമായി എത്തി. എല്ലാം സുന്ദരിമാര്‍.
പിന്നെ ചുറ്റും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ്. മേശപ്പുറത്ത് എത്തിയ ബില്ലിന്റെ പണം നല്‍കാന്‍ അവള്‍ തന്നെയാണ് അവന്റെ ജീന്‍സിന്റെ പോക്കറ്റില്‍ കൈയിട്ട് പഴ്‌സ് എടുത്തത്. അതിനിടയില്‍അവള്‍ ചെറിയൊരു കുസൃതിയും കാട്ടി. താന്‍ നഗ്‌നനായതുപോലെ അവന് തോന്നി. അവള്‍ പേഴ്‌സ് തിരികെ യഥാസ്ഥാനത്ത്‌വച്ചു. അവനെ ഒന്ന് മൈന്‍ഡ് ചെയ്യുകപോലും ചെയ്യാതെ അവര്‍ സംസാരത്തില്‍ മുഴുകി. ഇംഗ്ലീഷ് ബഹളത്തിനിടയില്‍ ആരും അറിയാതെ അവന്‍ പുറത്ത് കടന്നു. ബസ്സില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവന്‍ കൊതിച്ചു. ഒന്നുകൂടി അവളുടെ ഫോണ്‍ വന്നെങ്കില്‍.
പിറ്റേന്ന്
രാവിലെ കടയില്‍ എത്തിയ അവനോട് മുതലാളി ചോദിച്ചു. നീ എവിടെയായിരു്‌നന്നു. വിളിച്ചു കിട്ടിയില്ലല്ലോ, എന്റെ മൊബൈല്‍ ഫോണ്‍ പോയി എവിടെ ആ അറിയില്ല.
അവന്റെ മൂക്കില്‍ നിന്ന് അപ്പോള്‍ പഴയതുപോലെ മൂക്കില്‍ നിന്ന് മൂക്കള വരുന്നുണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ