പോസ്റ്റുകള്‍

ഒക്‌ടോബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉട്ടോപ്യയിലെ തിരുനാള്‍

ഭൂമി ശാസ്ത്രം ....................................... ഭൂമധ്യ രേഖയില്‍ നിന്ന് പടിഞ്ഞാറുമാറിയാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്, സ്ഥലനാമമാവട്ടെ കോത്താഴം . കോത്താഴത്തിന് കുറച്ച് വടക്കാണ് ഉട്ടോപ്യ. സംഭവം നടക്കുന്ന താഴ്‌വാരം ഏകദേശം കിഴക്കുഭാഗത്തതായിട്ട് വരും. മികച്ച രീതിയിില്‍ കോത്താഴത്ത് നടക്കുനന്ന ഏക വ്യവസായം പരദൂഷണമാണ്. അതിലേക്ക് മുതല്‍ മുടക്കാന്‍ വിദേശ പങ്കാളികളെ തേടിക്കൊണ്ടിരിക്കുകയാണ് കോത്താഴത്തെ ഭരണാധികാരികള്‍. ............................... ..................................... വിയര്‍ത്തൊലിച്ചാണ് ഉണ്ണി വഴിയിലേക്ക് എത്തിയത്, ബസ് പോയല്ലോ, ഇനി ഇത്തിരി വൈകും കേട്ടോ. ഉണ്ണി മറുപടിയൊന്നു പറഞ്ഞില്ല. അല്ലങ്കില്‍ തന്നെ അവന് അതൊന്നും ശ്രദ്ധിക്കാന്‍ സാധിക്കുമായിരുന്നില്ല. ഉണ്ണിയുടെ മുഖത്തേക്ക് നോക്കാതെ ശങ്കുണ്ണി തന്റെ സഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഉട്ടോപ്യയിലേക്ക് പോകാനുള്ള വരാവാണ് ഉണ്ണിയുടേതെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ശങ്കുണ്ണിക്കാണ് . കാരണം ഈ പോക്കില്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടും എന്നാണ് ഏത് ഉട്ടോപ്യക്കാരെപോലെ ഉണ്ണിയുംവിശ്വസിക്കുന്നത്. ചരിത്രത്തില...