ഉട്ടോപ്യയിലെ തിരുനാള്‍
ഭൂമി ശാസ്ത്രം
.......................................
ഭൂമധ്യ രേഖയില്‍ നിന്ന് പടിഞ്ഞാറുമാറിയാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്, സ്ഥലനാമമാവട്ടെ കോത്താഴം . കോത്താഴത്തിന് കുറച്ച് വടക്കാണ് ഉട്ടോപ്യ. സംഭവം നടക്കുന്ന താഴ്‌വാരം ഏകദേശം കിഴക്കുഭാഗത്തതായിട്ട് വരും. മികച്ച രീതിയിില്‍ കോത്താഴത്ത് നടക്കുനന്ന ഏക വ്യവസായം പരദൂഷണമാണ്. അതിലേക്ക് മുതല്‍ മുടക്കാന്‍ വിദേശ പങ്കാളികളെ തേടിക്കൊണ്ടിരിക്കുകയാണ് കോത്താഴത്തെ ഭരണാധികാരികള്‍.
...............................
.....................................
വിയര്‍ത്തൊലിച്ചാണ് ഉണ്ണി വഴിയിലേക്ക് എത്തിയത്,
ബസ് പോയല്ലോ, ഇനി ഇത്തിരി വൈകും കേട്ടോ.
ഉണ്ണി മറുപടിയൊന്നു പറഞ്ഞില്ല. അല്ലങ്കില്‍ തന്നെ അവന് അതൊന്നും ശ്രദ്ധിക്കാന്‍ സാധിക്കുമായിരുന്നില്ല.
ഉണ്ണിയുടെ മുഖത്തേക്ക് നോക്കാതെ ശങ്കുണ്ണി തന്റെ സഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു.
ഉട്ടോപ്യയിലേക്ക് പോകാനുള്ള വരാവാണ് ഉണ്ണിയുടേതെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ശങ്കുണ്ണിക്കാണ് . കാരണം ഈ പോക്കില്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടും എന്നാണ് ഏത് ഉട്ടോപ്യക്കാരെപോലെ ഉണ്ണിയുംവിശ്വസിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന വനിതാ വിപഌവ ദിനാഘോഷം സംഘടിപ്പിക്കപെടുകയാണ് അവിടെ.
ഉണ്ണി ഉട്ടോപ്യക്ക് അപരിചിതനല്ല അവിടുത്തുകാരന്‍ തന്നെയാണ് ഏതോ ഒരു പോരാട്ടകാലത്ത് പാലായനം ചെയ്യേയിവന്ന ഹതഭാഗ്യരില്‍ ഒരാള്‍മാത്രമാണ്.
വിശേഷങ്ങള്‍പറയുന്നുണ്ടെങ്കിലും ശങ്കുണ്ണിക്ക് ഉട്ടോപ്യയെക്കുറിച്ച് വലുതായി ഒന്നുമറിയില്ല.
ഒരുകാര്യം അടുത്തിടെ ഉണ്ണിയില്‍ നിന്ന് അറിഞ്ഞിരുന്നു ഉട്ടോപ്യയ്ക്ക് പുതിയ ഭരണാധികാരികള്‍ എത്തിയിരുന്നു എന്ന കാര്യം . ഏതാണ്ട് നാലു വര്‍ഷം മുപാണ് ഉണ്ണിയെ പരിചയപ്പെടുന്നത്. ഒരു ദിവസ രാത്രിയിലായിരുന്നു ആ കൂടിക്കാഴ്ച്ച , കോത്താഴത്തെ ഓണക്കാലത്ത് പതിവ് ഭക്ഷണം കഴിഞ്ഞ് കിടക്കാന്‍ നേരത്താണ് ആ സമഗം.
പീടിക തുടങ്ങിയകാലം മുതല്‍ അതില്‍ തന്നെയായിരുന്നു കിടപ്പും. പായ്് വിരിച്ചപ്പോള്‍ പലകയിലെ തുടരയുള്ള മുട്ടുകേട്ടാണ് പതിയെ തുറന്നത്, ഭയന്നുവിറച്ച മുഖഭാവം വിയര്‍ത്തു കുളിച്ചിരുന്നു.
ഇത്തിരി വെള്ളം തരുമോ...ദയനീയമായിരുന്നു ആചോദ്യം
പകടികയുടെ വാതുക്കല്‍ എത്തുന്ന ആടിന് കൊടുക്കാനായി ശങ്കുണ്ണി എന്നും കുറച്ച് കഞ്ഞി ബാക്കി വയ്ക്കുമായിരുന്നു ഒട്ടും താമസിച്ചില്ല ഓടിചെന്ന് അതൊരു
പാത്രത്തതിലേക്ക് പകര്‍ന്ന് തളര്‍ന്നിരുന്ന യുവാവിന് കൊടുത്തുന്‍ ഒറ്റവലിക്ക് അകത്താക്കിയിട്ട് അയാള്‍ ഭയപ്പാടോടെ ഇരുട്ടിലേക്ക് നോക്കി. കുറച്ചു കഴിഞ്ഞ് അയാള്‍ശങ്കുണ്ണിയെ നോക്കി പറഞ്ഞു നന്ദിയുണ്ട്.
പുറത്തെ ബഞ്ചില്‍ തളര്‍ന്നിരുന്ന യുവാവിന്റെ വേഷവും, ഭാവങ്ങളും ശ്രദ്ധിച്ചിരുന്ന ശങ്കുണ്ണി ചെറുതായി മൂളി.
എവിടെ നിന്നാവരുന്നത്.
ഉട്ടോപ്യയില്‍ നിന്ന്
പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ഒരു ഉട്ടോപ്യക്കാരനെ ആദ്യമായി കാണുകയായിരുന്നു .
ദൈവങ്ങള്‍ ഇല്ലാത്ത , എല്ലാവര്‍ക്കും സമ്പത്ത് കിട്ടുന്ന എല്ലാം എല്ലാവരുടേതുമാവുന്ന ഉട്ടോപ്യയെ ശങ്കുണ്ണി ചെറുതായി ഒന്ന് ഇഷ്ടപ്പെട്ടിരുന്നു. ആ ആരാധനയോടെയാണ് അന്ന് ഉണ്ണിയെ വിളിച്ച് അകത്തു കയറ്റിയത്.
ഉണ്ണിയുടെ തോള്‍സഞ്ചിയില്‍ ഒരു തടിയന്‍ പുസ്തതകം ഉണ്ടായിരുന്നു. ചുവന്ന ബയന്റ് ഇട്ട് വെളുത്ത അക്ഷരത്തില്‍ പേരുകള്‍ എഴുതിയ ആ പുസ്തകം . ശങ്കുണ്ണിയുടെ കണ്ണില്‍പെടാതെ അത് സൂക്ഷിച്ചു വയ്ക്കാന്‍ തിടുക്കമായിരുന്നു ഉണ്ണിക്ക്.
പക്ഷെ അതിന് മുന്‍പ് ശങ്കുണ്ണി ഇത്തരം പുസ്തകങ്ങള്‍കണ്ടിരുന്നുന്‍ മൂന്നു പേരുടെ കയ്യിലായിരുന്നു അത്. ഒന്ന് വടക്കേതിലെ മൊല്ലാക്കയുടെ നിസ്‌കാരമുറിയില്‍ , മറ്റൊന്ന് തറവാട്ടില്‍ മുത്തശ്ശിയുടെ തലയിണയുടെ അടുത്ത്, മൂന്നാമത്തേത് മഠംവക സ്‌കൂളില്‍ ഉപ്പുമാവിന്റെ കണക്ക് നോക്കി വഴക്ക് പറയാന്‍ എത്തുന്ന ജോസച്ചന്റെ കയ്യില്‍.
ഒരിക്കല്‍മൊല്ലക്കയുടെ പുസ്തകത്തില്‍ ഒന്നു തൊടാന്‍ കൊതിച്ചിരുന്നുന്‍ പച്ച പുറചട്ടയുണ്ടായിരുന്ന പുസത്കത്തിനുപുറത്തെ സ്വര്‍ണ്ണനിറം ചെറുപ്രായത്തില്‍ വല്ലാണ്ട് കൊതിപ്പിച്ചിരുന്നു. അതൊന്നു പോയി എടുത്തോണ്ടു വന്നോട്ടെ എന്ന് മുത്തശ്ശിയുടെ മുറിയില്‍ ഇരുന്ന് ചോദിച്ചതിന് കേട്ട ശകാരത്തിന് ഒരു കയ്യും കണക്കുമില്ലായിരിന്നു.
ഇച്ഛീ അശ്രീകരം അവന് മാപഌമാരുടെ കൂടെ മാര്‍ഗം കൂടാണ്ട് പറ്റില്ലാത്രെ
അടുത്ത ചീത്ത അച്ചനായിരുന്നു.രാമനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. തലതെറിച്ച് പോവാണ്ട് കുട്ടിയെ വളത്തണോാന്ന്. ആകെയുള്ള ആണ്‍തരിയാ അവനെ മാപഌര് കൊണ്ടുപോയാല്‍ പിന്നെ നാഗത്താന്‍മാര്‍ക്ക് വിളക്ക് വയ്ക്കാന്‍ ആരാ ഉണ്ടാവുക. മുറയില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിയ ഉടന്‍ രാമായണം കയ്യിലെടുതത്ത് വായന തുടങ്ങി.
മുത്തശരെിക്ക് എഴുത്തും വായനയും ഒന്നും അറിയില്ല. പക്ഷെ വള്ളി പുള്ളി വിസര്‍ഗം തെറ്റാതെ രാമായണം വായിച്ചിരുന്നു. പേജുകള്‍മറിച്ചു വിടുന്നതു കണ്ടാല്‍ആരും പറയില്ല അക്ഷരം അറിയില്ല എന്ന്.
രാമനെയും സീതയെയും അധീകരിച്ചായിരുന്നു മുത്തശ്ശിയുടെ ലോക വിജ്ഞാനവും വ്യാഖ്യാനവും. മുത്തശ്ശി കാര്യങ്ങള്‍വിശദീകരിക്കുന്നതു കേട്ടാല്‍ ആര്‍ക്കും തോന്നില്ല കേട്ടറിവ് പൊലിപ്പ്ിക്കുകയായിരുന്നുവെന്ന്.
ഒരിക്കല്‍ അച്ചനാണ് ആരഹസ്യം എങ്കുണ്ണിയോട് പറഞ്ഞത് . അമ്മൂമ്മ പറയുന്നത് അപ്പടി വിശ്വസിക്കണ്ടാട്ടോ. ഇടയ്ക്ക് ആ പുസ്തകം തുറന്ന് ഒന്ന് വായിച്ച് നോക്കണം.
അതെന്തിനാ അമ്മൂമ്മ വായിച്ചിട്ടല്ലേ, പറയുന്നത്.
പണികക്കാര്‍ അടുത്തില്ലാന്ന് ഉറപ്പ് വകുത്തിയിട്ട് അച്ചന്‍ പതിയെ പറഞ്ഞു അമ്മയ്ക്ക് അക്ഷരം അറിയില്ല.
കരക്കാരോട് അറ്റം ബോംബിന്റെയും റോക്കറ്റിന്റെയും വിശേഷങ്ങള്‍ പുരാണത്തില്‍ നിന്ന് പകര്‍ന്നു കൊടുത്തിരുന്ന മുത്തശ്്ശിയുടെ അജ്ഞ്ഞത ഉണ്ണി ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. ആരുടെയും വിശ്വാസം താനായിട്ട് മുറപ്പെടുത്തെണ്ട എന്ന് ഏത് കോത്താഴത്തുകാരെനെപോലെയും ശങ്കുണ്ണിയും തീരുമാനിച്ചിരുന്നു.
പക്ഷെ ഇതുവരെ സ്വര്‍ണ്ണ വരകളുള്ള പുസ്തകത്തിന്റെ രഹസ്യം ശങ്കുണ്ണിക്ക് പിടികിട്ടിയിട്ടില്ല . ഒരിക്കല്‍ ഇക്കാര്യം ഉണ്ണിയോട്് ചോദിച്ചിരുന്നു
ഉട്ടോപ്യയുടെ അടുത്ത പഌനം ഈ വിഷയം ചര്‍ച്ചെയ്ക്ക് എടുക്കുന്നുണ്ടെന്നും അതിനുശേഷം വാര്‍ഡ് മുഖ്യനോ, പ്രദേശിക മുഖ്യനോ വിവരം അറിയിക്കുമെന്നും അപ്പോള്‍െങ്കുണ്ണിയെ വസ്തുതാപരമായി കാര്യങ്ങള്‍ബോധ്യപ്പെടുത്താം എന്നും പറഞ്ഞു.
അതെന്താ ഇത്രവലിയ പൊല്ലാപ്പ് എന്നു കരുതിയെങ്കിലും നിശബ്ദനായി . കാരണം അടിവാരത്തെ ശങ്കുണ്ണിക്ക് ലോക വിവരം കുറവാണന്ന് ഉട്ടോപ്യക്കാര്‍ കരുതുമ്മല്ലോ എന്നു കരുതി ചോദിച്ചില്ല. ( ഇത് അടിവാരത്തെ മാത്രമല്ല കോത്താഴത്തുകാര്‍ എല്ലാവരുടെയും പൊതു സ്വഭാവമണ് ). ഉണ്ണി പറഞ്ഞതെല്ലാം നെഞ്ചു വിരിച്ച് തലയാട്ടി നിന്ന് സമ്മതിച്ചു.
കുറച്ചുകാലം മുന്‍പ് ഉണ്ണിയില്‍ ഒരു നിരാശ പടര്‍ന്നിരുന്നു. ഉട്ടോപ്യയില്‍ മാമാങ്കം നടക്കുന്ന സമയത്തായിരുന്നു അത്. കൊടിയേറി രണ്ടാം ദിനം മൂത്തമ്മാവന്‍ ഉത്‌സവ് പന്തലില്‍ നിന്ന് പിണങ്ങിപോയി എന്ന വാര്‍ത്തകേട്ട് സാധാരണ ഉട്ടോപ്യക്കാരനെപോലെ ഉണ്ണി കരഞ്ഞിരുന്നുണ തോള്‍സഞ്ചിയിലെ തടിച്ച പുസ്തകത്തെ കെട്ടിപ്പിടിച്ചായിരുന്നു കരച്ചില്‍ .
കണ്ണീരിന്റെ നനവുകൊണ്ടായിരുന്നു എന്നു തോന്നുന്നു. സഞ്ചിക്കുള്ളില്‍ നിന്ന് രണ്ട് വന്‍ ചിതതലുകള്‍പുറത്തേക്ക് ഇറങ്ങി വന്നു അവ ഉണ്ണിയുടെ മുഖത്തുകൂടി അരിച്ചിറങ്ങി പോകുന്നതുകണ്ടു.
അതു കണ്ടപ്പോഴാണ് ധൈര്യം സംഭരിച്ച് ശങ്കുണ്ണി ചോദിച്ചത്.
എന്താ ഉണ്ണി സഞ്ചിക്കുള്ളില്‍
ഇതാണ് ഞങ്ങള്‍ ഉട്ടോപ്യാക്കാരുടെ സ്വപ്‌നം .ഇതിനെ നെഞ്ചോട് അടക്കിപിടിച്ചാണ് ഒരോ ഉട്ടോപ്യക്കാരനും ജവിതം തുടങ്ങുന്നത്. ഇതില്ലങ്കില്‍ ഞങ്ങള്‍ക്ക് ശ്വാസം തന്നെ ഇല്ലാതാവും.
എന്നാല്‍ കരചച്ചില്‍ നിര്‍ത്തിി അതൊന്ന് മനസിരുത്തി വായിച്ചുകൂടെ , ശങ്കുണി ചോദിച്ചു
എയ് അതു പറ്റില്ല, അതിന് ഉട്ടോപ്യന്‍ കഌസുുകളുണ്ട്, അവിടെ വലിയ ആളുകള്‍വന്ന് കാര്യങ്ങള്‍പറഞ്ഞുതരും അതാണ് ഞങ്ങള്‍ പഠിക്കുന്നത്. അനുമതി ഇല്ലാതെ പുസ്തതകം വായിച്ചാല്‍വഴിതെറ്റിപോകും, വഴിതെറ്റിപ്പോയ ധാരാളം പേര്‍ ഉട്ടോപ്യയില്‍ ഉണ്ടത്രെ . രാഘവേട്ടന്റെയും , രാമചന്ദ്രന്റെയും കൂടാതെ ഉാോപ്യയില്‍ നിന്ന് വിഘടിച്ച് പോയതിനുശേഷം ഗതി കിട്ടതെ പോയ ധാരാളം നാട്ടുരാജ്യങ്ങളുടെ കഥയും അന്ന് പറഞ്ഞ് നേരം വെളുപ്പിച്ചു.
രാമകഥ പറഞ്ഞുതന്നെ മുത്തശ്ശിയെയും കേള്‍വിക്കാരായ അമ്പലവാസികളെയുമാണ് ശങ്കുണ്ണിക്ക് ഓര്‍മ്മ വന്നത്. പക്ഷെ പറഞ്ഞില്ല, പണ്ട് മുത്തശ്്ശിയുടെ അഭിമാനം സംരക്ഷിച്ചതുപോലെ ശങ്കുണ്ണിക്ക് ബാധ്യതയുണ്ട് ഉണ്ണിയുടെയും ഓരോഉാോപ്യക്കാരന്റെയും അഭിമാനം സംരക്ഷിക്കാന്‍.
അങ്ങനെ ഇരിക്കെയാണ് ഉണ്ണിക്ക് ആദ്യ കത്ത് നാട്ടില്‍ നിന്ന് വരുന്നത്.
കാലങ്ങള്‍മുന്‍പ് നടന്ന വനിതാ പഌവത്തിന്റെ വിജയം ഒന്‍പതു ദിവസങ്ങളായി ഉട്ടോപ്യയില്‍ ആഘോഷിക്കുന്നു. യാദവവിപഌവവിജയദിനാഘോഷത്തിന് ശേഷം ചേര്‍ന്ന അടിയന്തര കമ്മറ്റിയാണ് പുതിയ ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന്റെ നേതൃത്വം ഏറ്റെടുകക്കാന്‍ അടിയന്തരമായി ഉട്ടോപ്യയിലേക്ക് ചെല്ലാനാണ് ആവശ്യം.
ഭാരതതത്തിലെ ആദ്യ വനിതാ വിപഌവ വിജയം എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ആഘോഷത്തിന്റെ സമാപന ദിവസം രാവിലെ പുതിയ അംഗങ്ങളെ സ്വപ്‌നത്തിലേക്ക് ചേര്‍ക്കുന്നുണ്ട് പോലും . പരിപാടിക്ക് നേതൃത്വം നല്‍കാന്‍ കിഴക്കന്‍ ഉട്ടോപ്യയില്‍ നിന്ന് രണ്ട് പ്രധാനികളും എത്തുന്നുണ്ട്.
പക്ഷെ കത്തു കിട്ടിയതു മുതല്‍ ഉണ്ണിക്ക് സംശയമാണ് എന്താണ് പുതിയ ഈ വിപഌവ വിജയം. ഇതുവരെ കഌസുകളിലൊന്നും ഇങ്ങനെയൊരു സ്ത്രീ വിപഌവകഥകള്‍ പറഞ്ഞ് കേട്ടിട്ടില്ല. എന്തായാലും കത്ത് അയച്ചിരിക്കുന്നത് പുതിയ ഭരണാധികാരിയാണ് അതുകൊയ് സംതി സത്യമായിരിക്കും ഉറപ്പാണ്. ( എല്ലാ ഉട്ടോപ്യക്കാരും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത് തങ്ങളുടെ ഭരണാധികാരികള്‍ ക്കരിക്കലും കളള്ളം പറയില്ല എന്നാണ്. അതിലാണ് ഉട്ടോപ്യയുടെ നിലനില്‍പ്പ്്് ) . പുതിയ
ഭരണാധികാരികളും തോഴരും ചേര്‍ന്നുളള്ള ഭരണം പഴയ ദിവാന്‍ ഭരണം പോലെയാണന്ന് ഇടയ്ക്കിടക്ക് ചിലര്‍ പറഞ്ഞെങ്കിലും അതൊന്നും പക്ഷെ ഉാോപ്യയിലെ ഭൂരിപക്ഷം അതെല്ലാം തള്ളിിക്കളഞ്ഞതോടെ സംഗതി ജോറായി മുന്നോട്ടു നീങ്ങുകയാണ്. പുതിയ വിപഌവദിന ചിന്തകള്‍വന്നതോടെ കാര്യങ്ങള്‍ മുന്നേറുകയാണ് ഇന്ന് ചില പരദൂഷണ വിശേഷങ്ങളും കേള്‍ക്കുന്നുണ്ട്.
എന്തായാലും കത്തില്‍ പറയുന്നതതുപോലെ കാര്യങ്ങള്‍നടന്നാല്‍ ഇനി ഉട്ടോപ്യയില്‍ തന്നെ കഴിയാം എന്നുള്ളതാണ് ഉണ്ണിയുടെ ഏക ആശ്വാസം.
ഇതെല്ലാം തീരുമാനിക്കുമ്പോഴും ഒരു സംശയം മാത്രം ബാക്കി നിന്നു, എന്നാലും എതാണ് ആ വനിതാ സഖാവ് , വിജയങ്ങള്‍മാത്രം നേടിത്തരുന്ന വനിതാ നേതാവ്.
സംശയം നെഞ്ചിടിപ്പ് കൂട്ടിയപ്പോള്‍അവന്‍ അറിയാതെ സഞ്ചിയില്‍ അമര്‍ത്തിപ്പിടിച്ചു. അതിനുള്ളിലെ വാസക്കാരായ ചിതലുകള്‍അവന്റെ കൈത്തണ്ടയില്‍ മുറുകെ കടിച്ചു. പക്ഷെ ഉണ്ണി ആ വേദനയും അറിഞ്ഞില്ല. അവന്‍ ഉട്ടോപ്യയില്‍ എത്തിയിരുന്നു ആ സമയം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ