പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞാന്‍ എന്നെ കൊന്നു

ഞാനൊരിക്കലും എന്നെക്കുറിച്ച് കുറിച്ച് കേട്ടിരുന്നില്ല എന്നാല്‍ ഞാന്‍ നികുതി അടയ്ക്കുന്നുണ്ട്.. അതുകൊണ്ട് ഞാന്‍ ജീവിച്ചിരുന്നുവെന്ന് ഭരണകൂടം എന്നെ ഓര്‍പ്പിച്ചിരുന്നു എന്താണെന്ന് ഞാനെന്ന് പറഞ്ഞിരുന്നില്ല ഞാന്‍ വായിച്ചിട്ടില്ല. അറിഞ്ഞിട്ടുപോലുമില്ല. പകരം , കൂട്ടുകാരുമൊത്ത് കള്ളു കുടിച്ചു.. അവര്‍ പറഞ്ഞത് ഞാന്‍ വേദവാക്യമാക്കി അവരുടെ കയ്യടികളില്‍ ഞാന്‍ പോരാളികളെ പാതിവഴിയില്‍ ഉപേക്ഷിച്ചു ഞായറാഴ്ചകളില്‍ഞാന്‍ പള്ളിയിലും അമ്പലത്തിലും പോയി ആള്‍ക്കുട്ടങ്ങളിലെ വിയര്‍ പ്പുകളില്‍ ഞാന്‍ ആഹ്‌ളാദിച്ചു വെള്ളിയാഴ്ച്ചകളിലെ ട്രാഫിക്ക് ബ്‌ളോക്കുകളില്‍ ക്ഷമയോടെ കാത്തു കിടന്നു വിശക്കുന്നവര്‍ വഴിയോരത്തുനിന്ന് ഉറക്കെ കരഞ്ഞപ്പോള്‍ ഞാന്‍ അസ്വസ്ഥനായി അവരുടെ കയ്യികളില്‍ കൊടികള്‍ കണ്ടപ്പോള്‍ എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ ആകുലനായി ആ കൊടിയുടെ ചുവപ്പില്‍ എന്റെ രക്തമുണ്ടായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞില്ല കാരണം എനിക്ക് എന്നെ അറിയില്ലായിരുന്നു .. അടിമത്വത്തിന്റെ സ്ഫോടക വസ്തുക്കള്‍ ഞാനെന്റെ മേല്‍ തന്നെ ചൊരിഞ്ഞു. നിക്ഷ്പക്ഷതയുടെ നാപാം ബോംബുകള്‍ വര്‍ഷിച്ചു. അവരുടെ മക്കള്‍ വിശന്ന് കരഞ്ഞപ്പോള്‍ ഗാനങ്ങള്‍ക്കൊപ്പം നൃത്തം വെയ്...