ഞാന്‍ എന്നെ കൊന്നു
ഞാനൊരിക്കലും എന്നെക്കുറിച്ച് കുറിച്ച് കേട്ടിരുന്നില്ല
എന്നാല്‍ ഞാന്‍ നികുതി അടയ്ക്കുന്നുണ്ട്..
അതുകൊണ്ട് ഞാന്‍ ജീവിച്ചിരുന്നുവെന്ന് ഭരണകൂടം
എന്നെ ഓര്‍പ്പിച്ചിരുന്നു
എന്താണെന്ന് ഞാനെന്ന് പറഞ്ഞിരുന്നില്ല
ഞാന്‍ വായിച്ചിട്ടില്ല. അറിഞ്ഞിട്ടുപോലുമില്ല.
പകരം , കൂട്ടുകാരുമൊത്ത് കള്ളു കുടിച്ചു..
അവര്‍ പറഞ്ഞത് ഞാന്‍ വേദവാക്യമാക്കി
അവരുടെ കയ്യടികളില്‍ ഞാന്‍
പോരാളികളെ പാതിവഴിയില്‍ ഉപേക്ഷിച്ചു
ഞായറാഴ്ചകളില്‍ഞാന്‍
പള്ളിയിലും അമ്പലത്തിലും പോയി
ആള്‍ക്കുട്ടങ്ങളിലെ വിയര്‍
പ്പുകളില്‍ ഞാന്‍ ആഹ്‌ളാദിച്ചു
വെള്ളിയാഴ്ച്ചകളിലെ ട്രാഫിക്ക് ബ്‌ളോക്കുകളില്‍
ക്ഷമയോടെ കാത്തു കിടന്നു
വിശക്കുന്നവര്‍ വഴിയോരത്തുനിന്ന്
ഉറക്കെ കരഞ്ഞപ്പോള്‍
ഞാന്‍ അസ്വസ്ഥനായി
അവരുടെ കയ്യികളില്‍ കൊടികള്‍ കണ്ടപ്പോള്‍
എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ ആകുലനായി
ആ കൊടിയുടെ ചുവപ്പില്‍ എന്റെ രക്തമുണ്ടായിരുന്നുവെന്ന്
ഞാന്‍ അറിഞ്ഞില്ല
കാരണം എനിക്ക് എന്നെ അറിയില്ലായിരുന്നു ..
അടിമത്വത്തിന്റെ സ്ഫോടക വസ്തുക്കള്‍
ഞാനെന്റെ മേല്‍ തന്നെ ചൊരിഞ്ഞു.
നിക്ഷ്പക്ഷതയുടെ നാപാം ബോംബുകള്‍ വര്‍ഷിച്ചു.
അവരുടെ മക്കള്‍ വിശന്ന് കരഞ്ഞപ്പോള്‍
ഗാനങ്ങള്‍ക്കൊപ്പം നൃത്തം വെയ്ക്കാനാണ്
എന്റെ ഹൃദയം കൊതിച്ചത്.
എന്റെ കാമുകിമാര്‍ക്കൊപ്പം ശൃഖരിക്കുകയായിരുന്നു ഞാന്‍
സന്ധി സംഭാഷണങ്ങളിലായിരുന്നുഞാന്‍.
എല്ലാവരും പറഞ്ഞതു ഞാന്‍ കേട്ടു
കാമ്പസില്‍ നിന്ന് ഞാന്‍ ആദ്യം അവര്‍ പറഞ്ഞവരെ പടിയിറക്കി
പിന്നെ അവര്‍ പറഞ്ഞപോലെ സമരങ്ങള്‍ക്ക് ഞാന്‍ കൂച്ചുവിലങ്ങിട്ടു
പറഞ്ഞിരുന്നതുപോലെ ഇരു ഭാഗത്തിനും തുല്യ പ്രാധാന്യം നല്‍കി.
അന്ന് ഞാന്‍ അറിഞ്ഞില്ല ഒരു ഭാഗത്തും ഞാന്‍ ഇല്ലായിരുന്നുവെന്ന്
ഇന്നലെ മുതല്‍ അവര്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങിട്ടും
അന്നേരവും ഞാന്‍ അറിഞ്ഞില്ല എന്റെ പ്രാണന്‍
അവര്‍ എടുത്തുവെന്ന്
ഒടുവില്‍ അധികാരികള്‍ക്ക് മുന്നില്‍ പ്രകടനങ്ങള്‍ നടത്തി.
പക്ഷെ എനിക്ക് ശബ്ദ്ദമില്ലായിരുന്നു
ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഞാന്‍ നേതൃത്വം നല്‍കി
എന്റെ കാലുകളുടെ താക്കോല്‍ അവരുടെ കയ്യില്‍ ആയിരുന്നു
അങ്ങനെ ഞാന്‍ അനുമതി കൊടുത്തു
അരുത് എന്ന് എന്ന് ഉറക്കെ പറയാനുള്ള
തന്റേടം കാണിച്ചില്ല.
ജീവിക്കാനായി പോരാടിയിട്ടില്ല
അതുകൊണ്ട് ഞാനാണ് എന്നെ കൊന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ