ഇനി ഒരു കഥ എഴുതണം
കഴിഞ്ഞ കുറച്ചു ദിവസമായി നീണ്ട ആലോചനയിലായിരുന്നു, എഴുതണം. മറ്റൊന്നുമല്ല ,കുറഞ്ഞ പക്ഷം ഒരു കഥ എങ്കിലും എഴുതിയില്ലങ്കിൽ ഒരു ഗുമ്മില്ല എന്നതാണ് നിലവിലെ സ്ഥിതി. നിലനിൽക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി ഒരു രക്ഷയുമില്ല . കാര്യം പറഞ്ഞാൻ വലിയ തരക്കേട് ഇല്ലാത്ത ജോലിയുണ്ട്, കുടുംബമുണ്ട്. പക്ഷെ നിലവിലെ എന്റെ പ്രശ്‌നങ്ങളുടെ കാരണക്കാരൻ സക്കർ ബർഗാണ്. മുപ്പര് ജീവിക്കാൻ വേണ്ടി ചെയ്തു കൂട്ടിയ കാര്യങ്ങൾ എന്റെ ജീവിതം ഇല്ലാതാക്കി എന്നു വേണം എന്നു പറയാൻ. പണ്ട് എപ്പോഴോ ഞാൻ എടുത്ത നാട്ടിൻ പുറത്തെ ലൈബ്രറി മെമ്പർഷിപ്പ് കാർഡ് മേശ വലിപ്പിൽ കിടക്കാൻതുടങ്ങിയിട്ട് കാലങ്ങളായി. ഇതുവരെ ഭാര്യയോ മക്കളോ അതിൽ ഒന്നും തൊട്ടു നോക്കിയിട്ടില്ല. കൂട്ടുകാർക്ക് മുന്നിൽ ജാഡകാണിക്കാൻ വാങ്ങി കൂട്ടിയ പുസത്കങ്ങൾ അലമാരയ്ക്ക് മുകളിലും ബെഡിലും കൂടിക്കിടക്കുന്നുണ്ട്. മുറികളുടെ മാറലതൂക്കുമ്പോൾ പോലും വീട്ടിൽ ഉള്ളവരാരും അതൊന്ന് എടുത്ത് മാറ്റാറില്ല. എന്നാൽ ഈ തോണ്ടുന്ന കുന്ത്രാണ്ടം വന്നേ പിന്നെ കൂട പഠിച്ച സകലമാന ക്ഷുദ്രജീവികളും കഥ എഴുതി തുടങ്ങി. അവൻമാർ എഴുതിയാൽ അതങ്ങ് കയ്യിൽ വച്ചാ പോരെ , അതു പറ്റില്ല നമ്മടെ അണ്ണൻ കഞ്ഞി കുടിക്കാൻ...