പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരും അമാന്തം കാട്ടരുത്

ഈ രോഗം ബാധിക്കുന്ന സാധാരണ ആളുകൾ തളർന്നു പോകുന്ന ഒരു സമയമുണ്ട്, അത് ഏതാണന്ന് വെച്ചാൽ നിങ്ങളെ ബാധിച്ചിരിക്കുന്നത് ഇന്ന രോഗമാണ് എന്ന് റിപ്പോർട്ടുകൾ കയ്യിൽ വച്ച് ഡോക്ടർ പറയുന്ന നിമിഷം. ആ നിമിഷത്തിനെ അതിജീവിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ ഘട്ടമാണ്. ബിലിവീഴേസ് ചർച്ച് ഹോസ്പിറ്റലിൽ നിന്ന് ബോൺമാരോ റിസൾട്ട് വാങ്ങി , മുഖത്ത് ഒരു ചിരി വരുത്തി ഒപ്പം നിന്നെ ഏന്നെ നോക്കി ഒന്നുമില്ല നിങ്ങളെ നമ്മൾ തിരിച്ചു പിടിക്കും എന്ന് പ്രവീൺ പറഞ്ഞപ്പോൾ ആ കയ്യിൽ ഞാൻ അറിയാതെ മുറുകി പിടിച്ചു പോയി, അതു കഴിഞ്ഞ ്കാറിലേക്ക് കയറിയ ഉടൻ വാസവൻ ചേട്ടനുണ്ട് ഫോണിൽ എന്ന് പറഞ്ഞ് ഫോൺ കയ്യിലേക്ക് തരുമ്പോൾ , ഫോണിൽ നിന്ന് കേൾക്കുന്ന വാക്കുകൾ ഇപ്പോഴും കാതിലുണ്ട്. ഇയാള് പേടിക്കണ്ട ഞാനില്ലേ, ഇതൊന്നും സാരമില്ല , റിപ്പോർട്ട് പ്രവീൺ എനിക്ക് ഇട്ടു ഞാൻ ശ്രീജിത്ത് സാറിന് നൽകി, കുഴപ്പില്ല വേഗം ഇങ്ങോട്ടു പോന്നോളൂ എന്നാണ് സാർ പറഞ്ഞത്. നിങ്ങൾ വീട്ടിൽ ചെന്ന് റെഡിയാക് നമ്മൾ ആർ സി സി യിലേക്ക് പോവുകയാണ് , ആ വാക്കുകൾ നൽകിയത് ഒരു ധൈര്യമായിരുന്നു. വീട്ടിൽ എത്തി , ഒരു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് യാത്ര , അവിടെ ഡോ: ശ്രീജിത്ത്,...