ആരും അമാന്തം കാട്ടരുത്
ഈ രോഗം ബാധിക്കുന്ന സാധാരണ ആളുകൾ തളർന്നു പോകുന്ന ഒരു സമയമുണ്ട്, അത് ഏതാണന്ന് വെച്ചാൽ നിങ്ങളെ ബാധിച്ചിരിക്കുന്നത് ഇന്ന രോഗമാണ് എന്ന് റിപ്പോർട്ടുകൾ കയ്യിൽ വച്ച് ഡോക്ടർ പറയുന്ന നിമിഷം. ആ നിമിഷത്തിനെ അതിജീവിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ ഘട്ടമാണ്.
ബിലിവീഴേസ് ചർച്ച് ഹോസ്പിറ്റലിൽ നിന്ന് ബോൺമാരോ റിസൾട്ട് വാങ്ങി , മുഖത്ത് ഒരു ചിരി വരുത്തി
ഒപ്പം നിന്നെ ഏന്നെ നോക്കി ഒന്നുമില്ല നിങ്ങളെ നമ്മൾ തിരിച്ചു പിടിക്കും എന്ന് പ്രവീൺ പറഞ്ഞപ്പോൾ ആ കയ്യിൽ ഞാൻ അറിയാതെ മുറുകി പിടിച്ചു പോയി,
അതു കഴിഞ്ഞ ്കാറിലേക്ക് കയറിയ ഉടൻ
വാസവൻ ചേട്ടനുണ്ട് ഫോണിൽ എന്ന് പറഞ്ഞ് ഫോൺ കയ്യിലേക്ക് തരുമ്പോൾ ,
ഫോണിൽ നിന്ന് കേൾക്കുന്ന വാക്കുകൾ ഇപ്പോഴും കാതിലുണ്ട്. ഇയാള് പേടിക്കണ്ട ഞാനില്ലേ, ഇതൊന്നും സാരമില്ല ,
റിപ്പോർട്ട് പ്രവീൺ എനിക്ക് ഇട്ടു ഞാൻ ശ്രീജിത്ത് സാറിന് നൽകി, കുഴപ്പില്ല വേഗം ഇങ്ങോട്ടു പോന്നോളൂ എന്നാണ് സാർ പറഞ്ഞത്. നിങ്ങൾ വീട്ടിൽ ചെന്ന് റെഡിയാക് നമ്മൾ ആർ സി സി യിലേക്ക് പോവുകയാണ് , ആ വാക്കുകൾ നൽകിയത് ഒരു ധൈര്യമായിരുന്നു.
വീട്ടിൽ എത്തി , ഒരു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് യാത്ര , അവിടെ ഡോ: ശ്രീജിത്ത്, ഡോ മനോജ്, ആർ സി സി യിലെ ലോകം. അവരുടെ തുടർച്ചയായ പരിചരണം അതിനു ശേഷം വീണ്ടും കരുതലോടെയുള്ള ജീവിതത്തിലേക്ക് .
ഒപ്പം നിന്ന കുടുബം, കൂട്ടുകാർ, പ്രസ്ഥാനം ഇവർ തന്ന ധൈര്യവും സന്തോഷവുമാണ് തിരികെ എത്താൻ കരുത്ത്ായത്. ഇതിവിടെ കുറിക്കാൻ തോന്നിയത് ഒന്നുകൊണ്ടുമാത്രം , മാജിക്കിലൂടെ പലതും മാറും എന്ന് പറയുന്നവർ ധാരാളമുണ്ട്. പക്ഷെ അനുഭവത്തിൽ നിന്ന് പറയാം. ക്യാൻസർ ബാധിച്ചാൽ ആധുനിക വൈദ്യശാസ്ത്രത്തിൽ മാത്രം ചികിത്സ തേടുക. പല ക്യാൻസറുകളും തുടക്ക സ്റ്റേജിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് മാറ്റാൻ സാധിക്കും.
എപ്പോൾ കണ്ടെത്തുന്നോ, സംശയം തോന്നുന്നോ, അപ്പോൾ മുതൽ തന്നെ മോഡേൺ മെഡിസിൻ ചികിത്സ തന്നെ തേടണം.
പ്രാരംഭഘട്ടത്തിൽ ഇങ്ങനെ കണ്ടെത്തിയ ചിലരെങ്കിലും ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സ സ്വീകരിക്കാതെ മറ്റ് വഴികൾ തേടി പോകുന്നത് കണ്ടിട്ടുണ്ട്. അത് അവരുടെ അജ്ഞത കൊണ്ടാണ്. പക്ഷേ ക്യാൻസർ അഡ്വാൻസ്ഡ് സ്റ്റേജ് ആയാൽ പിന്നെ തിരിച്ച് ആധുനിക വൈദ്യശാസ്ത്ര ചികിത്സ തേടിയത് കൊണ്ട് പ്രയോജനം ലഭിക്കണമെന്നില്ല.
അതായത് മിക്ക ക്യാൻസറുകളും തുടക്കത്തിൽ പൂർണ്ണമായി ചികിത്സിച്ചു മാറ്റാം.
ആയുർവേദമോ സിദ്ധയോ ഹോമിയോയോ ഒന്നും കൊണ്ട് കാൻസർ മാറുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല ( മാധ്യമവാർത്തകളിലെ അവകാശങ്ങൾക്കപ്പുറം). അതിന് ശാസ്ത്രീയമായ ആധുനിക വൈദ്യശാസ്ത്ര ചികിത്സ മാത്രമാണ് ഉപകരിക്കുക.
ആരെയും കുറ്റപ്പെടുത്താൽ എഴുതിയതല്ല. പലപ്പോഴും പലരും ചെയ്ത് കണ്ടിട്ടുള്ള കാര്യമാണ്. അഭ്യസ്തവിദ്യരും ഉന്നത അധികാരികളും ഒക്കെ ഇങ്ങനെ ചെയ്യുന്നത് കേട്ടിട്ടുണ്ട്. പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. അതുകൊണ്ടുമാത്രം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ