പ്രണയത്തോട് എന്തേ
എന്തായിരുന്നു രാധയുടെയും ശ്രീകൃഷ്ണന്റെയും ഹൃദയങ്ങളെ ഒന്നായി ചേര്‍ത്തുനിര്‍ത്തിയിരുന്നത് , അറിഞ്ഞിട്ടുണ്ടോ നിങ്ങള്‍ ആ സംഭവ ബഹുലമായ പ്രണയ കഥ രാധയെയും കൃഷ്ണനെയും അറിയണമെങ്കില്‍ ആദ്യം അയനെ അറിയണം . ആ കഥാപാത്രം ഭഗവതത്തിലോ പുരാണങ്ങളിലോ ഇല്ല രാധയും അയനും കഥാപാത്രങ്ങളായി വരുന്നത് ഭഗവതസംബന്ധിയായി രചിക്കപ്പെട്ട മറ്റു കൃതികളിലാണ് . പതിനാലാം നൂറ്റാണ്ടില്‍ വിദ്യാപതി രചിച്ച 'പദാവലി' കാവ്യത്തിലാണ് അയനും രാധയുമായുള്ള ബന്ധത്തിന്റെ കഥ പറയുന്നത്. ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായായിരുന്നു അയന്‍ ജനിച്ചത്. ഗോലയുടെയും ജതിയായുടെയും പുത്രന്‍. ഈ ഗോലെ ഗോകുലത്തിലെ യശോദയുടെ അമ്മാവനായിരുന്നു . ഈ ബന്ധമാണ് കൃഷ്ണനിലേക്ക് എത്തുന്നത്. പിതാവിനെപ്പോലെ അയനും ഒരുഗോപാലനായാണ് വളര്‍ന്നത്. അയന്‍ എന്ന കഥാപത്രത്തിന്റെ ട്വിസ്റ്റ് ഇവിടെയുണ്ട് ജനിച്ചതു പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയന്‍ കഥയില്‍ വിവരിക്കുന്നുണ്ട്. അവന്റെ രീതികള്‍ ഒന്നും പുരുഷ സഹജമായിരുന്നില്ല . സ്ത്രീയില്‍ നിന്് ലൗകികസുഖങ്ങളിലൊന്നും താല്പര്യമില്ലാതിരുന്നു. ഇക്കാര്യത്തില്‍ ഒരു ഭക്തി അന്തരീക്ഷം വരുത്താന്‍ കഥ...