പ്രണയത്തോട് എന്തേ
എന്തായിരുന്നു രാധയുടെയും ശ്രീകൃഷ്ണന്റെയും ഹൃദയങ്ങളെ ഒന്നായി ചേര്‍ത്തുനിര്‍ത്തിയിരുന്നത് , അറിഞ്ഞിട്ടുണ്ടോ നിങ്ങള്‍ ആ സംഭവ ബഹുലമായ പ്രണയ കഥ രാധയെയും കൃഷ്ണനെയും അറിയണമെങ്കില്‍ ആദ്യം അയനെ അറിയണം .
ആ കഥാപാത്രം ഭഗവതത്തിലോ പുരാണങ്ങളിലോ ഇല്ല രാധയും അയനും കഥാപാത്രങ്ങളായി വരുന്നത് ഭഗവതസംബന്ധിയായി രചിക്കപ്പെട്ട മറ്റു കൃതികളിലാണ് . പതിനാലാം നൂറ്റാണ്ടില്‍ വിദ്യാപതി രചിച്ച 'പദാവലി' കാവ്യത്തിലാണ് അയനും രാധയുമായുള്ള ബന്ധത്തിന്റെ കഥ പറയുന്നത്.
ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായായിരുന്നു അയന്‍ ജനിച്ചത്. ഗോലയുടെയും ജതിയായുടെയും പുത്രന്‍. ഈ ഗോലെ ഗോകുലത്തിലെ യശോദയുടെ അമ്മാവനായിരുന്നു . ഈ ബന്ധമാണ് കൃഷ്ണനിലേക്ക് എത്തുന്നത്. പിതാവിനെപ്പോലെ അയനും ഒരുഗോപാലനായാണ് വളര്‍ന്നത്. അയന്‍ എന്ന കഥാപത്രത്തിന്റെ ട്വിസ്റ്റ് ഇവിടെയുണ്ട് ജനിച്ചതു പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയന്‍ കഥയില്‍ വിവരിക്കുന്നുണ്ട്. അവന്റെ രീതികള്‍ ഒന്നും പുരുഷ സഹജമായിരുന്നില്ല . സ്ത്രീയില്‍ നിന്് ലൗകികസുഖങ്ങളിലൊന്നും താല്പര്യമില്ലാതിരുന്നു. ഇക്കാര്യത്തില്‍ ഒരു ഭക്തി അന്തരീക്ഷം വരുത്താന്‍ കഥപറയുന്നവര്‍ അയന്‍ കറകളൊഞ്ഞൊരു കാളീഭക്തനായിരുന്നു എന്ന് പറയുന്നുണ്ട്.
ആണത്തം കുറഞ്ഞവനെ ആണാക്കാന്‍ നല്‍കുന്ന ശരാശരി ചികിത്‌സയായ പെണ്ണുകെട്ടിക്കല്‍ അയന്റെ കാര്യത്തിലും നടക്കുന്നു. അയന്റെ പിതാവിന്റെ അനന്തിരവളായ യശോദയുടെ ഭര്‍ത്താവ് നന്ദഗോപരായിരുന്നു ആ ദേശത്തിന്റെ രാജാവ്. അദ്ദേഹമാണ് ബന്ധുവിന്റെ മാനക്കേട് മാറ്റാനായി അയന്റെയും രാധയുടെയും വിവാഹം നടത്തിക്കൊടുത്തത്. അതായത് നമ്മള്‍ പാടി പുകഴ്ത്തുന്ന രാധാകൃഷ്ണ പ്രയണത്തിലെ രാധാ എന്ന പെണ്‍കുട്ടി അയന്‍ എന്ന വിളിപ്പേരുള്ള ഗോപാലയുവാവിന്റെ പത്‌നിയായിരുന്നു എന്നു സാരം . ഇനി പ്രായം നോക്കയാലോ കൃഷ്‌നെക്കാള്‍ കുറഞ്ഞത് ഏഴുവയസ് എങ്കിലും കൂടുതല്‍.
രാധവിവാഹശേഷമാണ് അയന്റെ ബന്ധുകൂടിയായ കൃഷ്‌നെ ഗോകുലത്തില്‍ കണ്ടുമുട്ടുന്നത്. പീലിത്തിരുമുടി ചാര്‍ത്തിയ കാര്‍വര്‍ണ്ണനായ ഗോപകുമാരോട് തോന്നുന്ന വാത്‌സല്ല്യമാണ് പ്രണയമായി പതിയെ വഴിമാറുന്നത്.രാധയുടെ കൃഷ്ണനോടുള്ള ചങ്ങാത്തത്തിന് അയന്‍ ഒരിക്കലും ഒരു തടസ്സമായില്ല ആ സ്വാതന്ത്ര്യമാണ് ഏറ്റവും മഹത്വരമായ പ്രണത്തിന് വഴി തുറക്കുന്നത്. രാധ കൃഷ്ണനൊപ്പം രാസലീലകളാടിക്കഴിഞ്ഞത് അയനെ തെല്ലും അലോസരപ്പെടുത്തിയില്ല.
അത്രമേല്‍ ഗാഢമായിരുന്നു രാധാ-കൃഷ്ണപ്രണയമെങ്കിലും ഒരുനാള്‍ രാധയെ അതിതീവ്രമായ വിരഹദുഃഖത്തിന്റെ സാഗരമദ്ധ്യത്തിലുപേക്ഷിച്ച് കൃഷ്ണനു വൃന്ദാവനം വിട്ടു ദ്വാരകയിലേക്കു പോകേണ്ടിവന്നു - പിരിയുംമുമ്പ് തന്റെ പ്രണയത്തിന്റെ നിത്യപ്രതീകമായി താന്‍ സന്തതസഹചാരിയായ കൊണ്ടുനടന്നിരുന്ന പുല്ലാങ്കുഴല്‍ അവള്‍ക്കു സമ്മാനിച്ചു. ഒരുപക്ഷേ വേര്‍പാടിന്റെ ആ കഠിനവ്യഥയില്‍നിന്നു കരകയറാനാവാതെ കാളിന്ദിയുടെ കാണാക്കയങ്ങളിലേക്കാണ്ടുപോകുമായിരുന്ന രാധയെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയത് അയന്റെ സന്ദര്‍ഭോചിതമായ സ്‌നേഹവായ്പും കരുതലും മാത്രമായിരുന്നു. പക്ഷെ ആ സമയവും രാധയുടെ മനസ് നിറയെ കൃഷ്ണ മാത്രമായിരുന്നു.
ഉള്ളിലെ പ്രണയ തപംമൂലം കണ്ണനെക്കാണാനായി ഒരിക്കല്‍ രാധ ദ്വാരകയിലെത്തി, അഗാധമായ രാധാകൃഷ്ണപ്രണയത്തിന്റെ കഥകള്‍കേട്ടു രാധയോട് അസൂയതോന്നിയ കൃഷ്ണപത്‌നിമാര്‍ അതു പ്രകടമാക്കിയത് പൊള്ളുന്ന ഭക്ഷണം അവള്‍ക്കു കൊടുത്തുകൊണ്ടായിരുന്നു. വിശന്നുവലഞ്ഞിരുന്ന രാധാ അതൊക്കെ അതിവേഗം ഭുജിച്ചു. കൃഷ്ണപത്‌നിമാര്‍ അത്ഭുതപരതന്ത്രരായി. എന്തുകൊണ്ടായിരിക്കും ഇവള്‍ക്ക് പൊള്ളലേല്‍ക്കാത്തതെന്നവര്‍ അതിശയിച്ചു. കൃഷ്ണനെ സമീപിച്ച അവര്‍ക്കു കാണാന്‍ കഴിഞ്ഞത് കാലില്‍ പൊള്ളലിന്റെ നീറ്റലുമായി പുളയുന്ന കൃഷ്ണനെയാണ്.
രാധയാനുഭവിക്കേണ്ടിയിരുന്ന വേദന മുഴുവനറിഞ്ഞത് കൃഷ്ണനായിരുന്നു. പക്ഷേ അവര്‍ അപ്പോഴും പരസ്പരം കണ്ടതേയില്ല. രാധ കണ്ണനെക്കാണാതെതന്നെ ഗോകുലത്തിലേക്കു മടങ്ങിപ്പോയി. കഥകള്‍ പറയുംപോലെ കൃഷ്ണന്‍ പതിനാറായിരത്തെട്ടു പത്‌നിമാരെ സ്വീകരിച്ചങ്കിലും , രാധയില്‍നിന്നു കൃഷ്ണനോ കൃഷ്ണനില്‍നിന്നു രാധയ്ക്കോ വേര്‍പെടാനാകുമായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
അകന്നതിനുശേഷം ഒരിക്കല്‍, ഒരിക്കല്‍മാത്രമാണ് ഈ പ്രണയനികള്‍ നേരില്‍ക്കണ്ടു. അത് പൂര്‍ണ്ണസൂര്യഗ്രഹണം നടന്ന വേളയിലായിരുന്നു. ആ ദിവസം സ്യമന്തകപഞ്ചകമെന്ന പുണ്യതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്താല്‍ സകലപാപങ്ങളില്‍നിന്നും മോചനം ലഭിക്കുമെന്നായിരുന്നു വിശ്വാസം. കൃഷ്ണന്‍ പത്‌നിമാരോടൊപ്പം മാതാപിതാക്കളും പാണ്ഡവകൗരവാദി ബന്ധുജനങ്ങളുമായി സ്യമന്തകപഞ്ചകത്തിലെത്തിയിരുന്നു. മറ്റുനാടുകളില്‍നിന്നും ജനങ്ങള്‍ പാപനിവാരണത്തിനായി അവിടേക്കു പ്രവഹിച്ചിരുന്നു. അക്കൂട്ടത്തില്‍ നന്ദഗോപരും യശോദയും രാധയുമടക്കം സകല ഗോകുലവാസികളും ഉണ്ടായിരുന്നു. ഇതറിഞ്ഞ വസുദേവര്‍ക്കും ദേവകിക്കും നന്ദഗോപരെയും യശോദയെയും കണ്ടു നന്ദി പറയണമെന്നാഗ്രഹമുണ്ടായി. തങ്ങളുടെ പുത്രനെ പൊന്നുപോലെ വളര്‍ത്തിയത് അവരായിരുന്നല്ലോ. അവിടെ വച്ചാണ് രാധയും കൃഷ്ണനും തമ്മില്‍ കണ്ടു മുട്ടുന്നത്. ആ കണ്ടുമുട്ടല്‍ വികാരോജ്വലമായിരുന്നു . പക്ഷേ രാധയും കൃഷ്ണനും തമ്മിലൊരു വാക്കുപോലും ഉരിയാടിയില്ല. ഒരു നേര്‍ത്ത മന്ദഹാസംപോലും ഇരുവരുടെയും ചൊടികളില്‍ വിടര്‍ന്നില്ല. മറിച്ച് ഇത്രനാള്‍ ഹൃദയത്തിലണകെട്ടിയ വിരഹവേദന ബന്ധനം ഭേദിച്ച് അശ്രുധാരയായൊഴുകി. കണ്ണീരിനൊപ്പം കദനമൊഴുകിത്തീരാതെ അവര്‍ പരസ്പരം നോക്കിനിന്നു.
വൃന്ദാവനത്തില്‍ ഒന്നിച്ചുചിലവഴിച്ച മധുരനിമിഷങ്ങളുടെ ഓര്‍മ്മകള്‍ തീരുവോളം. പിന്നീടൊരിക്കലും അവര്‍ കണ്ടുമുട്ടിയതേയില്ല. ശരീരങ്ങള്‍ അകലെയായിരുന്നെങ്കിലും അവരുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു തന്റെ ആനന്ദം മുഴുവന്‍ ചുറ്റുമുള്ള എല്ലാവര്‍ക്കുമായി പങ്കുവച്ചപ്പോള്‍, സ്്നേഹം കണ്ണീരിലൊഴുക്കിയാണ് രാധയ്ക്കായി കൃഷ്ണ്ണന്‍ മാറ്റിവെച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ