പോസ്റ്റുകള്‍

ഓഗസ്റ്റ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാധയുടെ കൂട്ടുകാരി

ലോക ക്ലാസിക്കുകളിൽ ഏറ്റവും പരമപ്രധാനമായത് ഏതെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒരു പക്ഷേ ഒന്ന് ഇനിയും എഴുതപ്പെടാത്ത പ്രണയങ്ങള്‍ എന്നാവും, അല്ലെ, എന്തുകൊണ്ടാണ് എന്നറിയില്ല വിവിധഭാവങ്ങളിൽ ആണെങ്കിലും ഒരേ പേരിലാണ് അവളെ ചരിത്രത്തിൽ രേപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരെ തിരികെ എത്തി തന്റെ അസ്ഥിത്വം വെളിപ്പെടുത്താനുള്ള നിയോഗം അവളിൽ മാത്രം ചുമത്തപ്പെട്ടിരിക്കുന്നത്. ഒരു മുഖാമുഖം നടത്തണം എന്ന് ആവശ്യപ്പെടുമ്പോൾ അവർ അതിന് തയാറാകുമോ എന്ന് എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല. നിലവിലെ സമൂഹത്തെക്കുറിച്ച് തിരിച്ചറിവ് അവർക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് തന്റെ പ്രിയപ്പെട്ടവന്റെ ചാരേ നിൽക്കാതെ എന്നും മാറി നിന്നിട്ടുള്ളത്. അതിനാൽ അവരെ കണ്ടത്തുക എന്നതുപോലും പ്രഹേളികപോലെ ഒന്നായിരുന്നു. ഏറെ നാളത്തെ അലച്ചിലിനുശേഷമാണ് ഒരു കാർയാത്രയിൽ അവിചാരിതമായി കാണുന്നത്. അവിടെ കാറിൽ നിന്ന് ഇറങ്ങി ഞാൻ പരിചയപ്പെടുവാൻ ശ്രമിച്ചു. പക്ഷെ താൽപര്യം ഇല്ലന്ന മട്ടിൽ അവർ ഒഴിഞ്ഞു മാറിയായിരുന്നു. പക്ഷെ ദൂരത്തേക്കു പോവാതെ അവർ അവിടെ തന്നെ ഇരുന്നു. ഒന്നും ഉരിയാടാതെ ഞാനും മാറി നിന്നു. എന്തിനാണ് നിങ്ങൾ എനിക്ക് പി...