പോസ്റ്റുകള്‍

മാർച്ച്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്റെ ഗസല്‍

പ്രിയപ്പെട്ട അനി സത്യത്തില്‍ എഴുതാന്‍ തുടങ്ങിയ സമയത്ത് ഞാന്‍ ഏറെ ആലോചിച്ചതാണ് ഗസിലിനെ കുറച്ച് എഴുതണമെന്ന്. നിന്നെ അത് വേദനിപ്പിക്കുമോ എന്നായിരുന്ന ഭയം. നിറയെ പ്രയണസങ്കല്‍പ്പങ്ങള്‍ നിറച്ച ഒരു കാസറ്റ് തന്റെ പ്രണയനിക്ക് സമ്മാനമായി നല്‍കാനുള്ള ബുദ്ധി അവന് മാത്രം സ്വന്തമായിരുന്നു. എന്ത് ഭ്രാന്ത് എന്നാവും നീ കരുതുന്നത്, നീ എന്നോട് തവണ ചോദിച്ചില്ലേ എന്തേ മഞ്ജു കല്ല്യാണം വേണ്ടേയെന്ന്. ഒരു പക്ഷെ ഇത് ഒരു തരത്തിലുള്ള ഭ്രാന്ത് ആയിരിക്കും. എന്റെ മുറിയില്‍ ഇപ്പോഴും മുഴങ്ങുന്ന ഗസലുകളോടാണ് എന്റെ പ്രണയം, അതിനപ്പുറത്തേക്ക് മനസിനെ കൊണ്ടുപോകാന്‍ എനിക്ക് സാധിക്കുന്നില്ല. പഠനത്തിനുശേഷം ഒരു വര്‍ഷം നീ പോലും അറിയാതെ ഞാനൊരു യാത്ര പോയത് ഓര്‍മ്മയില്ലേ, അത് നിങ്ങള്‍ കരുതിയതുപോലെ ഉപരി പഠനത്തിനോ ജോലി തേടിയുള്ള യാത്രയ്‌ക്കോ ആയിരുന്നില്ല. എന്റെ ഉള്ളില്‍ വളര്‍ന്ന ഗസിലിനെ എന്നില്‍ നിന്ന് മാറ്റിയെടുക്കാനായിരുന്നു. ഒടുവില്‍ എന്റെ വാശിക്കുമുന്നില്‍ അപ്പ തോറ്റു പോയി. അതുകൊണ്ടാണ് നാട്ടില്‍ നില്‍ക്കാതെ ഞാന്‍ അപ്പയുടെ കൂടെ അമേരിക്കയിലേക്ക് പോന്നത്. ഇപ്പോള്‍ ഒരു ഏറ്റുപറച്ചില്‍ എന്തിനാണ് എന്ന...

മിസഡ് കോള്‍

അനുക്കുട്ടന്‍, കാഴ്ചയില്‍ വലിയ സുന്ദരന്‍ ഒന്നും ആയിരുന്നില്ല. സത്യത്തില്‍ താഴ്ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ അനുക്കുട്ടന്‍ ശരിക്കും അയിത്തം അനുഭവിച്ചിരുന്നു. അവന് അത് തിരിച്ചറിയാനും കഴിഞ്ഞില്ല, കാരണം അവന്‍ അയിത്തത്തെക്കുറിച്ച് പഠിച്ചത് ഏഴാം ക്ലാസ്സിലായിരുന്നു. അന്ന് ബട്ടണ്‍സ് വിട്ടുപോയ നിക്കര്‍ മാടിക്കുത്തുന്ന, നിക്കറിന്റെ മൂടുകീറിയ കൂട്ടുകാര്‍ ധാരാളം ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ മറ്റൊരു ഐക്യം കൂടിയുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ മറ്റൊരു ഐക്യം കൂടിയുണ്ടായിരുന്നു. മിക്കവാറും എല്ലാ ദിവസവും ഇവരുടെ മൂക്കില്‍ നിന്ന് കൊഴുപ്പുളള ,മൂക്കള പുറത്തേക്ക് ഒഴുകിയിരുന്നു. ഈ പോരാട്ടത്തില്‍ എല്ലാം നേടി മുന്നോട്ടു നീങ്ങുമ്പോഴും അനുക്കുട്ടന് ഒരാഗ്രഹമുണ്ടായിരുന്നു. , ഒരു സുന്ദരന്‍ ആവണം. അവന്റെ സ്വപ്നത്തില്‍ അദ്യം മോഹന്‍ലാലും , മമ്മൂട്ടിയുമായിരുന്നു. ഇപ്പോള്‍ അത് പുതിയ തലമുറയിലെ നായകരാണ്. പലരുടെയും പേരുകള്‍ അനുക്കുട്ടന്‍ തന്നെ ഓര്‍ക്കാറില്ല. പോസ്റ്ററുകളില്‍ നായികമാരുടെ ഒപ്പം നില്‍ക്കുന്ന അവരെ കാണുമ്പോള്‍ അനുക്കുട്ടന്‍ സ്വയം അവരായി മാറും. ഇതിനിടയില്‍ അനുക്കുട്ടന്‍ ജിമ്മിലും, കളരിയിലും പോയി, ശരീരത്തില...

ദൈവത്തിന്റെ പ്രീയപ്പെട്ടവന്‍

ആദ്യം തന്നെ അറിയിച്ചേക്കാം അച്ചോ ഇത് ഒരു ചോദ്യം ചെയ്യലല്ല. ബഹുമാനപ്പെട്ട വികാരിയച്ചന്‍ അങ്ങനെ ധരിക്കുകയും ചെയ്യരുത്. കുഞ്ഞു വറീത് പളളിമുറ്റത്ത് വന്നു നിന്ന് ആമുഖത്തോടെ സംസാരിച്ചപ്പോള്‍ തന്നെ ഫാ. ആന്റണി കെറ്റൂക്കാരന്റെ മനസില്‍ വെളളിടി വെട്ടി. കര്‍ത്താവേ നീയെന്നെ പരീക്ഷിക്കാന്‍ പോവുകയാണോ? അച്ചോ ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ടവന്‍ ആരാണ്? ഭാഗ്യം ഇതാണോ സംശയം? വറീതേ, അത് അവന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവന്‍, അങ്ങനെ വലിയവായില്‍ പറഞ്ഞാല്‍ ഈ കശാപ്പുകാരന് ഒന്നും മനസ്സിലാവില്ല, അച്ചോ ഒന്നു വിശദമായി പറയുക. പണ്ട് തിരിച്ചറിയാത്ത പ്രായത്തില്‍ അപ്പച്ചനും, അമ്മച്ചിയും കെട്ടിവലിച്ച് സണ്‍ഡേ സ്‌കൂളില്‍ എത്തിച്ചശേഷം ആദ്യാമായിട്ടാണ് വറീത് ഒരു ദൈവവചനം കേള്‍ക്കുന്നത്. അന്ന് സണ്‍ഡേ ക്ലാസ്സില്‍ കുഞ്ഞ് വറീത് സംശയം ചോദിച്ചതിന് ക്രൂരമായ അടിയായിരുന്നു ഫലം, അതിനു ശേഷം പളളിമുറ്റത്ത് പോലും പോയില്ല. അപ്പാപ്പന്റെ കൂടെ കശാപ്പുപുരയില്‍ സഹായിയായി കൂടി. ഒരിക്കല്‍ അപ്പാപ്പന്‍ അവനോട് ചോദിച്ചു. എടാ നീയെന്നാ സംശയമാ ചോദിച്ചത്. അപ്പാപ്പാ , അങ്ങേര് പറഞ്ഞു. കൂട്ടം തെറ്റി പോവുന്ന കുഞ്ഞാടിനെ തേടി കൊണ്ടു വരുന്നവനാണ്...