ബലാൽസംഗം ചെയ്യപ്പെടുന്ന പെൺകുട്ടികൾ
കോട്ടയം നഗരത്തിൽ നിന്ന് മാറി നന്നായി പ്റവർത്തിക്കുന്ന ഒരു വമ്പൻ സ്വകാര്യ ആശുപത്റയിലെ കോറിഡോറിൽ വച്ചാണ് അയാളെ കാണുന്നത്. എനിക്കൊപ്പം ഉണ്ടായിരുന്ന മുതിർന്ന രാഷ്ട്റീയ പ്റവർത്തകനെ കണ്ടപ്പോൾ ചമ്മിയ ചിരിയുമായി അയാൾ അടുത്തെത്തി. വലിയ വയറും വച്ച് ഒരു കലക്കൻ സല്യൂട്ട് നൽകി. കുറച്ചു സമയം അവർ തമ്മിൽ സംസാരിച്ചു. എന്നെ നോക്കി നല്ല ഒരു ചിരിസമ്മാനിച്ച് അയാൾ നടന്നു നീങ്ങി.
അറിയുമോ നിനക്ക് അയാളെ
ഇല്ല, നിന്റെയൊക്ക കാർന്നോൻമാരില്ലേ, പണിയിലെ തമ്പുരാക്കൻമാർ അവരെല്ലാം കൂടി ബലാൽസംഗം ചെയ്ത് കൊന്ന ഒരുത്തനാണ്.
പണി പത്റത്തിലായതിനാൽ ഉദ്ദേശിച്ചത് പഴയകാല പത്റപ്റവർത്തകരെയാണന്ന് പെട്ടന്ന് മനസിലായി.
ഏതഓ കേസിലെ പ്റതിയും എന്ന് വ്യക്തമായി സംഭവം എതാണ് കാറിൽ കയറിയപ്പഓൾ ഞാൻ വീണ്ടും ചോദിച്ചു.
ഏതെന്ന് പറയേണ്ട കാര്യമില്ല, ഒരു സ്ഥലത്ത് നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനായിരുന്നു ആ പാവം. പക്ഷെ അവിടെ യുണ്ടായിരുന്ന അനിഷ്ട സംഭവത്തിനെ തുടർന്ന് ചിലർ ചേർന്ന് അയാളെ പെൺവേട്ടക്കാരനാക്കി.
ഒരു പെൺകുട്ടിപോലും അയാളുടെ മുഖത്ത് നോക്കിയിട്ടില്ല. സംഭവം എതാണന്ന് ഞാൻപറയുന്നില്ല, എന്നെങ്കിലും ആശുപത്റയിൽ വച്ച് കണ്ട് നോക്ക് കഥ പറയും.
ഒരുമാസം കഴിഞ്ഞാണ് ഞാൻ വീണ്ടും ആശുപത്റിയിൽ എത്തുന്നത്. ഭാര്യയെ ഗൈനക്കോളജിയിലെ ഡോക്ടർ പരിശോധന മുറിയിലേക്ക് വിളിച്ചപ്പോൾ പതിവുപേലെ ഞാൻ വരാന്തയിലൂടെ നടന്നു, അതാ എതിരേ വരുന്ന കാത്തിരുന്നയാൾ അന്ന് കണ്ട പരിചയത്തിൽ അദ്ദേഹം നല്ല ഒരു ചിരി സമ്മാനിച്ചു.
പിന്നെ വിശേഷങ്ങൾ തിരക്കി, പത്റക്കാരെ ഇഷ്ടമില്ലന്ന് കരുതി ഞാൻ എന്റെ ജോലി മാത്റം പറഞ്ഞില്ല
ഇന്ന് ഓഫീസിൽ പോയില്ലേ
ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചു. അന്ന് സാറ് പറഞ്ഞിരുന്നു,
പിന്നെ അന്ന് വിളിക്കാതെ പോയത് കുറച്ച് തിരക്കായതുകൊണ്ടായിരുന്നു.
ഞങ്ങളോട് എന്തെങ്കിലും വിരോധം,
ഒരിക്കലും തോന്നിയിട്ടില്ല,
പക്ഷെ ഇടയക്ക് ആലോചിക്കുമ്പോൾ വെറുപ്പ് തോന്നും വല്ലാത്ത അറപ്പ് ....
ഒരു അധമന്റെ കയ്യിൽ ഒരിക്കൽ മാത്റമേ ഒരിര വേട്ടയാടപ്പെടുകയുള്ളൂ പക്ഷെ നിങ്ങളുടെ തൊഴിലിലോ
ഒരു പെൺകുട്ടിയെ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് കഴുകൻ കണ്ണുകളുള്ള നിങ്ങളാണ്. ഒരിക്കലും ഇരയുടെ ഭാഗത്തുനിന്നല്ല നിങ്ങൾ സംസാരിക്കുന്നത്.
അങ്ങനെ ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിൽ അത് കള്ളമാണ്.
കാരണം നിങ്ങൾ കച്ചവടക്കാരുടെ മനസിലൂടെയാണ് എല്ലാം കാണുന്നത്.
വേശ്യാപ്പുര നടത്തിപ്പുകാരൻ അയാളുടെ കൂട്ടിലെ കിളികളുടെ ശരീരസൗന്ദര്യം വിളിച്ച് പറഞ്ഞ് കാശു കൂടുതൽ നേടാൻ ശ്റമിക്കുന്നത് കണ്ടിട്ടില്ലേ, അതുപഓലതന്നെയാണ്.
നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെയല്ലാതെ ചെയ്തിട്ടുണ്ടോ,
ഞാൻ സംസാരിച്ചത് വിദ്വേഷംകൊണ്ടല്ല, പലതും അനുഭവിച്ചതിലെ വിഷമം കൊണ്ടാണ്.
തങ്കമണി, സൂര്യനെല്ലി, പന്തളം, വിതുര, എസ്. എം. ഇ ...... എത്റ തവണ കഥ പറഞ്ഞു. ഇനിയും പറയുവായരിക്കും......
ഇരകൾ വീണ്ടും വേട്ടയാടപ്പെടുകയാണ്. ഒരു കനിവുമില്ലാതെ ... ചെന്നായ്ക്കളെ പോലെ ഞങ്ങളും.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ