ഞാൻ വസുഷേണൻ
കുറച്ചു കാലമായി ഞാൻ എന്നെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് കരുതിയിട്ട് , നിങ്ങളുടെ പരിചയത്തിലുള്ള വ്യക്തി തന്നെയാണ് ഞാൻ , വലിച്ചു നീട്ടുന്നില്ല . വ്യാസഭാരതത്തിൽ സൂതപുത്രൻ, ആതിരഥി, രാധേയൻ, അംഗേശൻ, വൈകർത്തനൻ , വസുഷേണൻ തുടങ്ങി അനേകം പേരുകളിൽ പ്രസിദ്ധനാണ് അതെ മഹാഭാരതത്തിലെ ഒരു പ്രമുഖ കഥാപാത്രമായ കർണ്ണനാണ് ഞാൻ. എന്നെ കുറിച്ച് എഴുതാൻ തീരുമാനിക്കാൻ ഒരു കാരണമുണ്ട്, ഭാരതം എന്റെ കഥ പറഞ്ഞിട്ടില്ല എന്നതു തന്നെയാണ് അതിന്റെ പ്രധാനമായ കാരണവും . വേദവ്യാസൻ കുരുവംശത്തിന്റെ ചരിത്രം കഥയായി രേഖപ്പെടുത്തുമ്പോൾ അത്ഥസ്ഥിതനായ ഞാൻ അംഗരാജാവായി മാറിയ കഥ അതേ രീതിയിൽ പറയാൻ അദ്ദേഹത്തിനെ അന്നത്തെ ഭരണകർത്താക്കൾ അനുവദിച്ചിരുന്നില്ല. ബ്രാഹ്മണൻ, ക്ഷത്രിയൻ എന്നിവരുടെ കഥ പറയുമ്പോൾ അതിലും താടെ നിൽക്കുന്ന , അതുമല്ലങ്കിൽ ശ്രൂദ്രനിൽ മുന്തിയവനായ എന്റെ കഥ ആ പക്ഷത്തുനിന്ന് പറയാൻ അദ്ദേഹത്തിന് ആവില്ലല്ലോ. അതുകൊണ്ട് എന്റെ ജന്മത്തിന് ഒരു ദൈവീകഥ വരുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സൂര്യഭഗവാന് കുന്തിയിൽ ജനിച്ച ആദ്യത്തെ സന്താനമെന്നാണ് വേദവ്യാസൻ രേഖപ്പെടുത്തിയത്. സത്യത്തിൽ ഇത് എന്റെ മാത്രം ഗതികേടല്ല . ജാതിയിൽ താഴ്ന്ന ജന...