ഞാൻ വസുഷേണൻ
കുറച്ചു കാലമായി ഞാൻ എന്നെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് കരുതിയിട്ട് , നിങ്ങളുടെ പരിചയത്തിലുള്ള വ്യക്തി തന്നെയാണ് ഞാൻ , വലിച്ചു നീട്ടുന്നില്ല . വ്യാസഭാരതത്തിൽ സൂതപുത്രൻ, ആതിരഥി, രാധേയൻ, അംഗേശൻ, വൈകർത്തനൻ , വസുഷേണൻ തുടങ്ങി അനേകം പേരുകളിൽ പ്രസിദ്ധനാണ് അതെ മഹാഭാരതത്തിലെ ഒരു പ്രമുഖ കഥാപാത്രമായ കർണ്ണനാണ് ഞാൻ.
എന്നെ കുറിച്ച് എഴുതാൻ തീരുമാനിക്കാൻ ഒരു കാരണമുണ്ട്, ഭാരതം എന്റെ കഥ പറഞ്ഞിട്ടില്ല എന്നതു തന്നെയാണ് അതിന്റെ പ്രധാനമായ കാരണവും . വേദവ്യാസൻ കുരുവംശത്തിന്റെ ചരിത്രം കഥയായി രേഖപ്പെടുത്തുമ്പോൾ അത്ഥസ്ഥിതനായ ഞാൻ അംഗരാജാവായി മാറിയ കഥ അതേ രീതിയിൽ പറയാൻ അദ്ദേഹത്തിനെ അന്നത്തെ ഭരണകർത്താക്കൾ അനുവദിച്ചിരുന്നില്ല.
ബ്രാഹ്മണൻ, ക്ഷത്രിയൻ എന്നിവരുടെ കഥ പറയുമ്പോൾ അതിലും താടെ നിൽക്കുന്ന , അതുമല്ലങ്കിൽ ശ്രൂദ്രനിൽ മുന്തിയവനായ എന്റെ കഥ ആ പക്ഷത്തുനിന്ന് പറയാൻ അദ്ദേഹത്തിന് ആവില്ലല്ലോ. അതുകൊണ്ട് എന്റെ ജന്മത്തിന് ഒരു ദൈവീകഥ വരുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സൂര്യഭഗവാന് കുന്തിയിൽ ജനിച്ച ആദ്യത്തെ സന്താനമെന്നാണ് വേദവ്യാസൻ രേഖപ്പെടുത്തിയത്. സത്യത്തിൽ ഇത് എന്റെ മാത്രം ഗതികേടല്ല . ജാതിയിൽ താഴ്ന്ന ജനിച്ചവർക്കൊക്കെ ദൈവപുത്രൻമാരുെടെ പരിവേഷം വിശുദ്ധകഥകൾ എഴുതിയവർ നൽകിയിട്ടുണ്ട്.
കൃഷ്ണനിലും , ക്രിസ്തുവിലും അത് നിങ്ങൾക്ക് കാണാം സമൂഹം അന്നും ഇന്നും ഒരുപോലെയാണ് താഴേത്തട്ടിൽ നിന്ന് വളർന്നുവന്നവന് അർഹിക്കുന്ന അംഗീകാരം നൽകാൻ അവർക്ക് മടിയാണ്. അവരുടെ പിതൃത്വം ദൈവത്തിൽ ഏൽപ്പിച്ചാൽ മാത്രമേ സമൂഹത്തിന് തൃപ്തി വരികയൊള്ളൂ.
അക്കാലത്തുള്ള ഏറ്റവും മികച്ച ധനുർധാരികളിൽ ഒരാളായിരുന്ന ഞാൻ, എനിക്ക് മുന്നിൽ അർജുനൻ പരാജയപ്പെടും എന്ന് കണ്ടപ്പോൾ എന്റെ ജാതിയുടെയും സ്ഥാനത്തിന്റെയും പേരിൽ എന്നെ മാറ്റി നിർത്താനാണ് എന്റെ ഗുരുക്കൻമാർ പോലും ശ്രമിച്ചത്. അത് ഹസ്തിനപുരത്തിലെ മത്‌സരവേദി സാക്ഷിയായത് അല്ലേ. അതെന്തായലും വ്യാസൻ എഴുതിട്ടുണ്ട്, അർജുനപക്ഷത്തുനിള്ള വ്യാഖാനമായിട്ടാണ് എങ്കിൽ കൂടിയും
കഴിവുകൾ ഉള്ള എന്നെ പോലൊരുവനെ ജാതിയുടെ പേരിൽ അകറ്റി നിർത്തിയപ്പോൾ അംഗരാജാധികാരം കയ്യിലേക്ക് നൽകി ഇവൻ അർജുനന് തുല്ല്യനാണ് എന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞത് ദുര്യോധനനാണ്. ഒരു പക്ഷെ ഭാരത ചരിത്രത്തിൽ ജാതി സംവരണത്തിലൂടെ മുന്നിലേക്ക് എത്തിയ ആദ്യത്തെ വ്യക്തി ഞാനാണ്. എന്റെ തലമുറയ്ക്ക് അതിന്റെ നേട്ടം ഉണ്ടായിട്ട്. അക്കാര്യം വേണ്ട രീതിയിൽ പിന്നീട് പ്രതിപാദിക്കപ്പെട്ടില്ല.
ജീവിതത്തിലുടനീളം അപമാനവും നീതിയില്ലായ്മയുമാണ് മറ്റുള്ളവരിൽ നിന്ന് എനിക്ക് നേരിടേണ്ടി വന്നത്. സൂതനായി വളരേണ്ടി വന്നതിന്റെ പേരിൽ അർഹമായ വിദ്യകളും സ്ഥാനമാനങ്ങളും നിഷേധിക്കപ്പെട്ടു. പഞ്ചപാണ്ഡവരും ദ്രൗപദിയുമെല്ലാം ജാതീയമായി വളരെയേറെ അവഹേളിച്ചിട്ടുണ്ട്. തേരാളിയായ അതിരഥന്റെ മകനായി വളരേണ്ടി വന്ന എന്റെ അനുഭവം അംഗരാജ്യത്തിൽ ആർക്കും ഉണ്ടായിട്ടില്ല. ഭാരതത്തിൽ തന്നെ ഇക്കാര്യം പറയേണ്ടി വന്നിട്ടുണ്ട് . കാരണം ഒളിച്ചു വെച്ചാലും എന്നെങ്കിലും അത് പുറത്തുവരും എന്ന് ഉറപ്പാണല്ലോ. അതുകൊണ്ടു തന്നെ കാലമഹിയ്ക്ക് മുന്നിൽ കീഴ്‌പ്പെടാത്ത എന്റെ സാമാർത്ഥ്യത്തെ അദ്ദേത്തത്തിന് പറയേണ്ടി വന്നിട്ടുണ്ട്.
ഞാൻ മുൻപു പറഞ്ഞ കൃഷ്ണൻ തന്നെ എന്നെ സ്വാധീനിക്കാൻ എത്തിയിട്ടുണ്ട്, വ്യാസന്റെ വ്യാഖ്യാനമനുസരിച്ച് എന്റെ മാതൃത്വത്തിന്റെ കഥ പറഞ്ഞ് എന്നെ സ്വാധീനിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സത്യത്തിൻ ഞാനും കൃഷ്ണനും തമ്മിൽ നടന്ന സംഭാഷണത്തിൽ അക്കാര്യം കടന്നു വന്നിട്ടേ ഇല്ല.
കാരണം എന്നോട് കുലമഹിമ വർണ്ണിക്കാൻ കൃഷ്ണനാവില്ലല്ലോ കാരണം ഞങ്ങൾ രണ്ടു പേരും വ്യാസന്റെ കുലമഹിമയ്ക്ക് പുറത്താണ്.
എന്റെ ഗുണങ്ങളാണ് അദ്ദേഹം എന്നോട് പറഞ്ഞത്
. 'ഹേ കർണ്ണാ .നീ ജ്ഞാനിയാണ് .കന്യകയിൽ ജനിച്ച രണ്ടു പേരുണ്ട് . ധർമ്മമനുസരിച്ചു നീ പാണ്ഡുപക്ഷത്ത് നിൽക്കണം. നീ എന്നോടൊപ്പം പോരിക എന്നോടൊപ്പം പോന്നാൽ നീ രാജാവാകും. പഞ്ചപാണ്ഡവരും പാഞ്ചാലീ പുത്രന്മാരും അഭിമന്യുവും നിന്റെ പാദത്തിൽ വീണു നമസ്‌ക്കരികും .ശാസ്ത്രാനുസാരമുള്ള യജ്ഞത്തോടെ നീ രാജാവായി അഭിഷേകം ചെയ്യപ്പെടും. യുധിഷ്ഠിരൻ നിന്റെ യുവരാജാവാകും. സകല വൃഷ്ണികളും രാജാക്കന്മാരും നിന്നെ ബഹുമാനിക്കും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത് . പക്ഷെ ഭാരതത്തിൽ വ്യാസൻ അദ്ദേഹം കൽപ്പിച്ചു തന്നെ പിതൃത്വം അവിടെ ചേർത്തിട്ടുണ്ട്.
പക്ഷെ എനിക്ക് അതിനോട് യോജിക്കാൻ സാധിച്ചില്ല. അതു കഴിഞ്ഞ് , യുദ്ധഭൂമിയിൽ വച്ചും ഒരിക്കൽ കൃഷ്ണൻ പാണ്ഡവപക്ഷത്തേക്കു ക്ഷണിക്കുകയുണ്ടായി . ഭീഷ്മർ എന്നാടു കാണിച്ചിരുന്ന വാത്‌സല്യം മാണ് അവിടെ പറഞ്ഞത് . ഭീഷ്മർ അദ്ദേഹം യുദ്ധം ചെയ്യുന്ന കാലത്തോളം പാണ്ഡവരുടെ പക്ഷം ചേർന്നു യുദ്ധം ചെയ്യുവാൻ കൃഷ്ണൻ ഉപദേശിച്ചു . എന്നാൽ ദുര്യോധനന് അപ്രീതികരമായി താൻ ഒന്നും ചെയ്യില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു . ഭഗവാൻ നിരാശനായി മടങ്ങിപ്പോന്നു . ഇത്തരത്തിൽ ചിന്തിച്ചാൽ ജാതിയിൽ താഴ്ന്നവനായിരുന്ന എന്റെ കഴിവിനെ അവർ സയപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്. .
ദുര്യോധനനെ കൈവിട്ടിരുന്നെങ്കിൽ ഞാൻ കൊടുംപാപിയാകുമായിരുന്നു , എനിക്ക് എന്റെ ഭരണഘടനയാണ് ദുരോധനൻ . തന്നെ ഊണിലും ഉറക്കത്തിലും വിശ്വസിക്കുന്ന സുഹൃത്തായ ദുര്യോധനനു വേണ്ടി മരിക്കുകയെന്നത് എന്റെ ധർമ്മമായിരുന്നു .
എന്റെ മരണത്തിലും അർജുനനെ രക്ഷിക്കാൻ വ്യാസൻ ശ്രമിക്കുന്നുണ്ട്. വ്യാസൻ എന്തെഴുതിയാലും കൃഷ്ണൻ അങ്ങനെ ചെയ്യില്ല എന്ന് എനിക്കുറപ്പുണ്ട്, ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്ന കാര്യങ്ങൾ ഒരിക്കലും മറ്റാർക്കും അറിയില്ലല്ലോ.
കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് ഞാൻ കൊല്ലപ്പെടുന്നത്. അർജ്ജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ സ്തുത്യർഹമായ രീതിയിൽ പോരാടുകയായിരുന്നു. എന്റെ സർപ്പമുഖ ബാണത്തിൽ നിന്നും തലനാരിഴയ്ക്കാണ് കൃഷ്ണഭഗവാൻ അർജ്ജുനനെ രക്ഷിക്കുന്നത്.
തലേദിവസത്തെ മഴയിൽ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജ്ജുനനോടാവശ്യപ്പെടുന്നു. എന്നാൽ അതിന് തയാറാവാതെ നിരായുധനായി തേരുയർത്തുന്ന എന്നെ വധിക്കുകയായിരുന്നു. ആയോധന ശാലയിൽ നിന്ന് ആരംഭിച്ച അസൂയ അതാണ് അയാളെകൊണ്ട് അത് ചെയ്യിച്ചത്. എനിക്ക് അക്കാര്യം ഉറപ്പാണ്. ഈ സത്യം ഞാനെങ്കിലും തുറന്നു പറയണം.
കുറ്റബോധത്തിൽ വെന്തുരികിയ അർജുനൻ എന്റെ മകൻ വൃഷകേതുവിനെ കണ്ടത്തി സംരക്ഷിക്കുന്നുണ്ട്. അതിനും കൃഷ്‌നാണ് മുൻ കൈ എടുത്തത്.
അർജ്ജുനനും സംഘവും വൃഷകേതുവിനെ തേടി ചംബാപുരിയിലെത്തി. വൃഷകേതുവിനെ അസ്ത്രവിദ്യ പഠിപ്പിക്കാനായി അര്ജ്ജുനനും കൃഷ്ണനും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അർജ്ജുനന്റെ മുഖം കാണുമ്പോൾ, അവനു എന്റെ മുഖം ഓർമ്മയിൽ വന്നിരുന്നു. അതോടെ അർജ്ജുനനോട് വിരോധം ജനിക്കും. കൃഷ്ണൻ വൃഷകേതുവിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലര്ത്തിയിരുന്നു. അർജ്ജുനനുമായിട്ടു ഇണങ്ങിചേരാൻ അവനു കൂടുതൽ സമയമെടുത്തു. എങ്കിലും ഒടുവിൽ അർജ്ജുനനെ അംഗീകരിക്കാനും, ഗുരുവായി സ്വീകരിക്കാനും അവൻ തയ്യാറായി ഇവിടെ കൃഷ്ണനാണ് അവന്റെ മുന്നിൽ എത്തുന്നത്.
പാണ്ഡവർ അശ്വമേധയാഗം ആരംഭിച്ചപ്പോൾ അശ്വത്തെ അനുഗമിക്കാൻ അർജ്ജുനനോടൊപ്പം വൃഷകേതുവും ഉണ്ടായിരുന്നു. അർജ്ജുനന് പോലും കീഴടങ്ങാതിരുന്ന ധീരയോദ്ധാക്കളെ വൃഷകേതു പരാജയപ്പെടുത്തി യുധിഷ്ഠിരന് കീഴിലാക്കി . അതോടെ അർജ്ജുനനെക്കാൾ ഭയങ്കരൻ വൃഷകേതുവാണെന്നു ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി സത്യത്തിൽ എനിക്ക് സന്തോഷം നൽകിയ സംഭാഷണമായിരുന്നു അത്. എന്റെ മകനു മുന്നിലും അവൻ തോറ്റു എന്ന വാർത്ത. അതുമാത്രമാണ് വ്യാസൻ എന്നോടു കാണിച്ച നീതി .
നീതി ആപേക്ഷികമാണല്ലോ, അതുകൊണ്ട് തൽക്കാലം നിർത്തുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ