പോസ്റ്റുകള്‍

രാധയുടെ കൂട്ടുകാരി

ലോക ക്ലാസിക്കുകളിൽ ഏറ്റവും പരമപ്രധാനമായത് ഏതെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒരു പക്ഷേ ഒന്ന് ഇനിയും എഴുതപ്പെടാത്ത പ്രണയങ്ങള്‍ എന്നാവും, അല്ലെ, എന്തുകൊണ്ടാണ് എന്നറിയില്ല വിവിധഭാവങ്ങളിൽ ആണെങ്കിലും ഒരേ പേരിലാണ് അവളെ ചരിത്രത്തിൽ രേപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരെ തിരികെ എത്തി തന്റെ അസ്ഥിത്വം വെളിപ്പെടുത്താനുള്ള നിയോഗം അവളിൽ മാത്രം ചുമത്തപ്പെട്ടിരിക്കുന്നത്. ഒരു മുഖാമുഖം നടത്തണം എന്ന് ആവശ്യപ്പെടുമ്പോൾ അവർ അതിന് തയാറാകുമോ എന്ന് എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല. നിലവിലെ സമൂഹത്തെക്കുറിച്ച് തിരിച്ചറിവ് അവർക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് തന്റെ പ്രിയപ്പെട്ടവന്റെ ചാരേ നിൽക്കാതെ എന്നും മാറി നിന്നിട്ടുള്ളത്. അതിനാൽ അവരെ കണ്ടത്തുക എന്നതുപോലും പ്രഹേളികപോലെ ഒന്നായിരുന്നു. ഏറെ നാളത്തെ അലച്ചിലിനുശേഷമാണ് ഒരു കാർയാത്രയിൽ അവിചാരിതമായി കാണുന്നത്. അവിടെ കാറിൽ നിന്ന് ഇറങ്ങി ഞാൻ പരിചയപ്പെടുവാൻ ശ്രമിച്ചു. പക്ഷെ താൽപര്യം ഇല്ലന്ന മട്ടിൽ അവർ ഒഴിഞ്ഞു മാറിയായിരുന്നു. പക്ഷെ ദൂരത്തേക്കു പോവാതെ അവർ അവിടെ തന്നെ ഇരുന്നു. ഒന്നും ഉരിയാടാതെ ഞാനും മാറി നിന്നു. എന്തിനാണ് നിങ്ങൾ എനിക്ക് പി...

പ്രണയത്തോട് എന്തേ

എന്തായിരുന്നു രാധയുടെയും ശ്രീകൃഷ്ണന്റെയും ഹൃദയങ്ങളെ ഒന്നായി ചേര്‍ത്തുനിര്‍ത്തിയിരുന്നത് , അറിഞ്ഞിട്ടുണ്ടോ നിങ്ങള്‍ ആ സംഭവ ബഹുലമായ പ്രണയ കഥ രാധയെയും കൃഷ്ണനെയും അറിയണമെങ്കില്‍ ആദ്യം അയനെ അറിയണം . ആ കഥാപാത്രം ഭഗവതത്തിലോ പുരാണങ്ങളിലോ ഇല്ല രാധയും അയനും കഥാപാത്രങ്ങളായി വരുന്നത് ഭഗവതസംബന്ധിയായി രചിക്കപ്പെട്ട മറ്റു കൃതികളിലാണ് . പതിനാലാം നൂറ്റാണ്ടില്‍ വിദ്യാപതി രചിച്ച 'പദാവലി' കാവ്യത്തിലാണ് അയനും രാധയുമായുള്ള ബന്ധത്തിന്റെ കഥ പറയുന്നത്. ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായായിരുന്നു അയന്‍ ജനിച്ചത്. ഗോലയുടെയും ജതിയായുടെയും പുത്രന്‍. ഈ ഗോലെ ഗോകുലത്തിലെ യശോദയുടെ അമ്മാവനായിരുന്നു . ഈ ബന്ധമാണ് കൃഷ്ണനിലേക്ക് എത്തുന്നത്. പിതാവിനെപ്പോലെ അയനും ഒരുഗോപാലനായാണ് വളര്‍ന്നത്. അയന്‍ എന്ന കഥാപത്രത്തിന്റെ ട്വിസ്റ്റ് ഇവിടെയുണ്ട് ജനിച്ചതു പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയന്‍ കഥയില്‍ വിവരിക്കുന്നുണ്ട്. അവന്റെ രീതികള്‍ ഒന്നും പുരുഷ സഹജമായിരുന്നില്ല . സ്ത്രീയില്‍ നിന്് ലൗകികസുഖങ്ങളിലൊന്നും താല്പര്യമില്ലാതിരുന്നു. ഇക്കാര്യത്തില്‍ ഒരു ഭക്തി അന്തരീക്ഷം വരുത്താന്‍ കഥ...

ആരും അമാന്തം കാട്ടരുത്

ഈ രോഗം ബാധിക്കുന്ന സാധാരണ ആളുകൾ തളർന്നു പോകുന്ന ഒരു സമയമുണ്ട്, അത് ഏതാണന്ന് വെച്ചാൽ നിങ്ങളെ ബാധിച്ചിരിക്കുന്നത് ഇന്ന രോഗമാണ് എന്ന് റിപ്പോർട്ടുകൾ കയ്യിൽ വച്ച് ഡോക്ടർ പറയുന്ന നിമിഷം. ആ നിമിഷത്തിനെ അതിജീവിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ ഘട്ടമാണ്. ബിലിവീഴേസ് ചർച്ച് ഹോസ്പിറ്റലിൽ നിന്ന് ബോൺമാരോ റിസൾട്ട് വാങ്ങി , മുഖത്ത് ഒരു ചിരി വരുത്തി ഒപ്പം നിന്നെ ഏന്നെ നോക്കി ഒന്നുമില്ല നിങ്ങളെ നമ്മൾ തിരിച്ചു പിടിക്കും എന്ന് പ്രവീൺ പറഞ്ഞപ്പോൾ ആ കയ്യിൽ ഞാൻ അറിയാതെ മുറുകി പിടിച്ചു പോയി, അതു കഴിഞ്ഞ ്കാറിലേക്ക് കയറിയ ഉടൻ വാസവൻ ചേട്ടനുണ്ട് ഫോണിൽ എന്ന് പറഞ്ഞ് ഫോൺ കയ്യിലേക്ക് തരുമ്പോൾ , ഫോണിൽ നിന്ന് കേൾക്കുന്ന വാക്കുകൾ ഇപ്പോഴും കാതിലുണ്ട്. ഇയാള് പേടിക്കണ്ട ഞാനില്ലേ, ഇതൊന്നും സാരമില്ല , റിപ്പോർട്ട് പ്രവീൺ എനിക്ക് ഇട്ടു ഞാൻ ശ്രീജിത്ത് സാറിന് നൽകി, കുഴപ്പില്ല വേഗം ഇങ്ങോട്ടു പോന്നോളൂ എന്നാണ് സാർ പറഞ്ഞത്. നിങ്ങൾ വീട്ടിൽ ചെന്ന് റെഡിയാക് നമ്മൾ ആർ സി സി യിലേക്ക് പോവുകയാണ് , ആ വാക്കുകൾ നൽകിയത് ഒരു ധൈര്യമായിരുന്നു. വീട്ടിൽ എത്തി , ഒരു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് യാത്ര , അവിടെ ഡോ: ശ്രീജിത്ത്,...

ഞാൻ വസുഷേണൻ

കുറച്ചു കാലമായി ഞാൻ എന്നെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് കരുതിയിട്ട് , നിങ്ങളുടെ പരിചയത്തിലുള്ള വ്യക്തി തന്നെയാണ് ഞാൻ , വലിച്ചു നീട്ടുന്നില്ല . വ്യാസഭാരതത്തിൽ സൂതപുത്രൻ, ആതിരഥി, രാധേയൻ, അംഗേശൻ, വൈകർത്തനൻ , വസുഷേണൻ തുടങ്ങി അനേകം പേരുകളിൽ പ്രസിദ്ധനാണ് അതെ മഹാഭാരതത്തിലെ ഒരു പ്രമുഖ കഥാപാത്രമായ കർണ്ണനാണ് ഞാൻ. എന്നെ കുറിച്ച് എഴുതാൻ തീരുമാനിക്കാൻ ഒരു കാരണമുണ്ട്, ഭാരതം എന്റെ കഥ പറഞ്ഞിട്ടില്ല എന്നതു തന്നെയാണ് അതിന്റെ പ്രധാനമായ കാരണവും . വേദവ്യാസൻ കുരുവംശത്തിന്റെ ചരിത്രം കഥയായി രേഖപ്പെടുത്തുമ്പോൾ അത്ഥസ്ഥിതനായ ഞാൻ അംഗരാജാവായി മാറിയ കഥ അതേ രീതിയിൽ പറയാൻ അദ്ദേഹത്തിനെ അന്നത്തെ ഭരണകർത്താക്കൾ അനുവദിച്ചിരുന്നില്ല. ബ്രാഹ്മണൻ, ക്ഷത്രിയൻ എന്നിവരുടെ കഥ പറയുമ്പോൾ അതിലും താടെ നിൽക്കുന്ന , അതുമല്ലങ്കിൽ ശ്രൂദ്രനിൽ മുന്തിയവനായ എന്റെ കഥ ആ പക്ഷത്തുനിന്ന് പറയാൻ അദ്ദേഹത്തിന് ആവില്ലല്ലോ. അതുകൊണ്ട് എന്റെ ജന്മത്തിന് ഒരു ദൈവീകഥ വരുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സൂര്യഭഗവാന് കുന്തിയിൽ ജനിച്ച ആദ്യത്തെ സന്താനമെന്നാണ് വേദവ്യാസൻ രേഖപ്പെടുത്തിയത്. സത്യത്തിൽ ഇത് എന്റെ മാത്രം ഗതികേടല്ല . ജാതിയിൽ താഴ്ന്ന ജന...

KATHAPARAYOUM KALAM: നമ്പരുകൾ

KATHAPARAYOUM KALAM: നമ്പരുകൾ : നമ്പരുകൾ മാത്രമായി ലോകം മാറി എന്ന് തോന്നിയത് ഐ ഫോണിനെക്കുറിച്ചുള്ള സംശയം സ്‌കൂളിലെയും കൊളേജിലെയും ഗ്രൂപ്പിൽ ചോദിക്കാൻ തോന്നിയ സമയമാ...

നമ്പരുകൾ

നമ്പരുകൾ മാത്രമായി ലോകം മാറി എന്ന് തോന്നിയത് ഐ ഫോണിനെക്കുറിച്ചുള്ള സംശയം സ്‌കൂളിലെയും കൊളേജിലെയും ഗ്രൂപ്പിൽ ചോദിക്കാൻ തോന്നിയ സമയമാണ്. ചോദ്യം അങ്ങോട്ട് അയച്ചിട്ട് മണിക്കൂർ ഒന്ന് പിന്നിട്ടിട്ടും ഒരു പ്രതികരണവും അവരിൽ നിന്ന് ഉണ്ടായില്ല. സാധാരണ സൂര്യന് കീഴിൽ എന്തെക്കുറിച്ചും വളരെപെട്ടന്ന് മറുപടി പറയുന്നവരായിരുന്നു അവർ എല്ലാം തന്നെ പക്ഷെ അവർക്ക് എന്തു പറ്റി. ആശിച്ച് മോഹിച്ച് വാങ്ങിച്ചതാണ് ഐ ഫോൺ10 പണം കയ്യിൽ ഉണ്ടായിട്ടല്ല, ഒരു കൊതി ആരോടും പറഞ്ഞില്ല, ഞാൻ കരുതിയതു പോലെ അല്ല ഐ ഫോണിന്റെ കാര്യം , കക്ഷി എന്നെക്കാൾ ബുദ്ധിമാനാണ് പലകാര്യങ്ങളും എങ്ങനെ ചെയ്യേണ്ടതെന്ന് ഇങ്ങോട്ട് പറഞ്ഞു തന്നു. ശരിക്കും പത്താം ക്‌ളാസിൽ പഠിച്ച സമയത്ത് ഇതൊരണം കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ മാറിപോയേനെ. അവൻ ആകെ പറയാതിരുന്ന കാര്യം എന്റെ പഴയ ഫോണിലെ നംമ്പറുകൾ എങ്ങനെ പുതിയ ഫോണിലേക്ക് മാറ്റും എന്നത് മാത്രമായിരുന്നു. ആ നിമിഷമാണ് ആ ചോദ്യം എന്റെ മനസിലേക്ക് എത്തിയത് പഴയ നമ്പരുകൾ പുതിയ ലോകത്ത് ആർക്കും ആവശ്യമില്ലാതായോ . അല്ല എന്തായിരുന്നു നാട്ടിലെ എന്റെ ലാൻ്ഡ് ഫോൺ നമ്പർ എത്ര ആലോചിട്ടും എത്ത...

ഇനി ഒരു കഥ എഴുതണം

കഴിഞ്ഞ കുറച്ചു ദിവസമായി നീണ്ട ആലോചനയിലായിരുന്നു, എഴുതണം. മറ്റൊന്നുമല്ല ,കുറഞ്ഞ പക്ഷം ഒരു കഥ എങ്കിലും എഴുതിയില്ലങ്കിൽ ഒരു ഗുമ്മില്ല എന്നതാണ് നിലവിലെ സ്ഥിതി. നിലനിൽക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി ഒരു രക്ഷയുമില്ല . കാര്യം പറഞ്ഞാൻ വലിയ തരക്കേട് ഇല്ലാത്ത ജോലിയുണ്ട്, കുടുംബമുണ്ട്. പക്ഷെ നിലവിലെ എന്റെ പ്രശ്‌നങ്ങളുടെ കാരണക്കാരൻ സക്കർ ബർഗാണ്. മുപ്പര് ജീവിക്കാൻ വേണ്ടി ചെയ്തു കൂട്ടിയ കാര്യങ്ങൾ എന്റെ ജീവിതം ഇല്ലാതാക്കി എന്നു വേണം എന്നു പറയാൻ. പണ്ട് എപ്പോഴോ ഞാൻ എടുത്ത നാട്ടിൻ പുറത്തെ ലൈബ്രറി മെമ്പർഷിപ്പ് കാർഡ് മേശ വലിപ്പിൽ കിടക്കാൻതുടങ്ങിയിട്ട് കാലങ്ങളായി. ഇതുവരെ ഭാര്യയോ മക്കളോ അതിൽ ഒന്നും തൊട്ടു നോക്കിയിട്ടില്ല. കൂട്ടുകാർക്ക് മുന്നിൽ ജാഡകാണിക്കാൻ വാങ്ങി കൂട്ടിയ പുസത്കങ്ങൾ അലമാരയ്ക്ക് മുകളിലും ബെഡിലും കൂടിക്കിടക്കുന്നുണ്ട്. മുറികളുടെ മാറലതൂക്കുമ്പോൾ പോലും വീട്ടിൽ ഉള്ളവരാരും അതൊന്ന് എടുത്ത് മാറ്റാറില്ല. എന്നാൽ ഈ തോണ്ടുന്ന കുന്ത്രാണ്ടം വന്നേ പിന്നെ കൂട പഠിച്ച സകലമാന ക്ഷുദ്രജീവികളും കഥ എഴുതി തുടങ്ങി. അവൻമാർ എഴുതിയാൽ അതങ്ങ് കയ്യിൽ വച്ചാ പോരെ , അതു പറ്റില്ല നമ്മടെ അണ്ണൻ കഞ്ഞി കുടിക്കാൻ...