ആമീന്‍
വറീത് മാപ്പളയാണ്് ആ വാര്‍ത്ത നാട്ടില്‍ ആദ്യം എത്തിച്ചത്.
ടൗണില്‍ നിന്ന് ശരം വിട്ടതുപോലെ ഓടിയെത്തിയ വറീത് പരമേശ്വരന്‍ നായരുടെ ചായക്കടയില്‍ കയറി
ഇരുന്ന് മുണ്ടിന്റെ കോന്തല കൊണ്ട് വിയര്‍പ്പ് തുടച്ച ശേഷം പറഞ്ഞു.
നായരെ ഇത്തിരി ചൂട് വെള്ളം
ഇങ്ങെടുക്ക്.
എന്തൂട്ട് മാപ്പളെ നിങ്ങള്‍ക്ക് വല്ലാത്ത
ഒരു പരിഭ്രാന്തി.
വെള്ളം ഒരിക്കിറക്കിന് കുടിച്ചിട്ട് ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് പറഞ്ഞു.
എന്റെ നായരെ നമ്മുടെ അലവൂട്ടിയെ പൊലീസ് പിടിച്ചു.
ആര് നമ്മുടെ മീന്‍കാരന്‍
അലാവൂട്ടിയെയോ.
അതേന്നെ ഞാന്‍ കണ്ടതാ,
ടൗണിലെ ഹോട്ടലില്‍ മീന്‍ കൊടുക്കുമ്പോള്‍ വലിയ ഇടി വണ്ടിയില്‍ വന്ന് പിടിച്ചു കൊണ്ടുപോവുകയായിരുന്നു.
പാവം അലറി കരയുകയായിരുന്നു ..
അവന് ചില വേണ്ടാത്താ കണക്ഷനികള്‍ ഉണ്ടായിരുന്നു.
സ്വാമി ഗോവിന്ദന്‍ വാ തുറന്നു
ഗോവിന്ദാ നീ വേണ്ടാദീനം പറയല്ലേ..
ബാക്കിയെല്ലാവരും ഒന്നിച്ചു.
എന്നിട്ടും ഗോവിന്ദന്‍ നിര്‍ത്തിയില്ല. തന്റെ കാവി മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്ത് .
തീവ്രാവാദികള്‍ എങ്ങനെ മീന്‍ വിക്കാനെത്തും എന്നതു സംബന്ധിച്ച ഒരു പ്രഭാഷണം നടത്തി.
ചായക്കടയില്‍ നിന്ന് പുറത്തു
പോകൂ എന്ന് പരമേശ്വരന്‍ നായര്
പറയും വരെ അവന്റെ വാക്‌ധോരണി തുടര്‍ന്നു.
കൈിട്ടുവരെ
ചായക്കടയില്‍ ഇരുന്നിട്ടും ആര്‍ക്കും സംഭവത്തെപറ്റി ഒരു എത്തും പിടിയും കിട്ടിയില്ല.
വാര്‍ത്താ ചാനലകള്‍ വച്ചിരുന്നിട്ടും അതിലൊന്നും ആലാവൂദീനെ പറ്റി
ഒന്നു വന്നില്ല.
ഞാന്‍ പറഞ്ഞതു തന്നാകാരണം പൊലീസ് സംഗതി രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ഗോവിന്ദന്‍ വീണ്ടും വായ് തുറന്നു.
ഗോവിന്ദാ.... ഇക്കുറി വിളി വറീത്
മാപ്പളയുടേതായിരുന്നു.
എല്ലാവരും സമാധാനം കിട്ടാത്ത
മനസുമായി രാത്രി ഉറങ്ങാന്‍ പോയി.
പുലര്‍ച്ചെ തന്നെ എല്ലാവരും ചായക്കടയില്‍ എത്തി പത്രക്കാരന്‍ ശശി എത്തുന്നത് കാത്തിരുന്നു.
ഒടുവില്‍ പത്രത്തില്‍ ഗവേഷണം
നടത്തിയത് ഗോവിന്ദനായിരുന്നു.
ഒടുവില്‍ വാര്‍ത്ത കണ്ടത്തി കഓടതിയില്‍ നിന്ന് വന്ന ആമീനെ തല്ലിയ
ആലാവൂദിനെ പൊലീസ് പിടിച്ചു.
എല്ലാവര്‍ക്കും സങ്കടമായി എങ്കിലും എന്തിനാവും ആമീനെ തല്ലിയത്. ആരോ ചോദിച്ചു.
ഗോവിന്ദന്‍ വീണ്ടും വായ് തുറന്നു
പതിനഞ്ച് ദിവസം കഴിഞ്ഞാണ് നാട്ടിന്‍ പുറത്ത് പീ .. പീ... എന്ന ഹോണ്‍ മുഴങ്ങി.
എല്ലാവരും വഴിലേക്ക് ഇറങ്ങി
വലിയ ജാഥയായി നാട്ടുകാര്‍ എത്തുന്നതു കണ്ട് അലവൂട്ടി ഭയന്നു .
വണ്ടി നിര്‍ത്തി ഓടാന്‍ തുടങ്ങിയ
അലവൂട്ടിയെ നോക്കി ഗോവിന്ദന്‍
വിളിച്ചു പറഞ്ഞു ഓടെല്ലേ ഓടിയാല്‍ കല്ലെറിയും സ്വിച്ചിട്ട് പോലെ നിന്നു.
അടുത്തെത്തിയ ഗോവിന്ദന്‍ വീണ്ടും വീണ്ടും അലറി
തീവ്രവാദി ഇനി
മീന്‍ വില്‍ക്കണ്ട
അതാരാണ്...
ഗോവിന്ദന്‍ വീണ്ടും അലറി
നീ...
എന്റെ റബ്ബേ.. വേണ്ടാദീനം പറയല്ലേ
എന്നെ നീ എന്തിനാ ആമീനെ തല്ലിയത് പറ അലവൂട്ടി. ചോദ്യം നായരുടെ വകയായിരുന്നു ഈ ചോദ്യം..
എന്റെ നായരെ അതാണോ കാര്യം
ഞാന്‍ മീന്‍ വിറ്റിട്ട് വീട്ടില്‍ ചെന്നപ്പോള്‍ അപ്പുറത്തെ ജോസ് ഒരുത്തനെ കൂട്ടി പറമ്പ് അളക്കുന്നു
എന്റ് ചങ്ക് പൊടിഞ്ഞു പോയി
നമ്മുടെ കുളിപ്പുരേല്‍ ഉളിഞ്ഞു നോക്കിയതിന് ഓനെ പണ്ട് ഒന്ന് തല്ലിയതാണ്. അതു കഴിഞ്ഞ് അവന്‍ കോടതീല്‍ പോയിരുന്നു
പുരയിടം അളന്നവരനാട് ആരാന്ന് ച ചോദിച്ചപ്പോ അവര്‍ പറയുക
ഇക്കാ ഞാനാ ആമീനെന്ന്
സഘിക്കുമോ നമ്മുടെ കൂടെ പിറന്ന ഒരുത്തന്‍ മാപ്പിളേന്റെ കൂടെ കൂടി
കള്ളം കാണിക്കാന്‍ വന്നാല്‍ സഹിക്കാന്‍ പറ്റുമോ.
കൊടുത്താന്‍ ഞാന്‍ കരണം തീര്‍ത്ത് ഒന്ന്
പിന്നെ പോലീസ് പിടിച്ചപ്പോഴാണ്
അറിയുന്നത് , അത് ഓന്റെ പേരല്ല ജോലിയാണന്ന്
എന്തായാലും ഞാന്‍ പള്ളീല് പരാതി കൊടുത്തിട്ടുണ്ട് നമ്മുടെ ജാതീന്റെ പേര് കോടതീയുടെ ജോലീന്ന് മാറ്റണം എന്നു പറഞ്ഞ്.
ഇനി മലപ്പുറത്തുപോയി നേതാവിനഓടും കാര്യം പറയണം.
നാട്ടുകാര്‍ വായ് പൊളിച്ചു നിന്നപ്പോള്‍ മീനെ .... എന്ന വിളിയുമായി അലവൂട്ടി യാത്രയായി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ