ശശാങ്കന്റെ ആകുലതകള്‍
ശശാങ്കന്‍ കുടുബ കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു.
അയാളുടെ മുഖത്ത് ഒരു തരം നിര്‍വ്വികാരിതയായിരുന്നു.
പെട്ടന്ന് എന്നെ കണ്ടപ്പോള്‍ ഒരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്താന്‍ അയാള്‍ ശ്രമിച്ചു. പക്ഷെ പൂര്‍ണ്ണമായും വിജയിച്ചില്ല. ചിരിയും കരച്ചിലുമുള്ള ഒരു വല്ലാത്ത വികാരമാണ് മുഖത്ത് ഉണ്ടായത്.
കാര്യം എനിക്കറിയാമായിരുന്നു
എന്തായി ...
ക്ഷമ പറയണം എന്നു പറഞ്ഞു, അതും പറഞ്ഞു. ഇനി ആലോചിട്ട് പറയാം എന്നു പറഞ്ഞ് അവളുടെ വക്കീല്‍ പോയി.
നിങ്ങള്‍ക്ക് സങ്കടമുണ്ടോ,
ഉണ്ട്.
അത്രയ്ക്ക് ഇഷ്ടമായിരുന്നോ ഭാര്യയെ , എന്നിട്ട് എന്തിനാണ് മറ്റൊരുവളുടെ കൂടെ പോയത്. അതും ഒരു ....
നിങ്ങള്‍ അങ്ങനെ പറയരുത്, അവരെ അങ്ങനെ വിളിക്കരുത്..
എല്ലാം അറിഞ്ഞുകൊണ്ട് അത് നിങ്ങള്‍ പറയരുത്.
പിന്നെ നിങ്ങള്‍ എന്തിനാണ് ഭാര്യയ്ക്ക് പിന്നാലെ നടക്കുന്നത്. അവരെ അവരുടെ പാട്ടിന് വിട്ടേക്കൂ.
അവരും പാവമാണ്, എന്നെ വിശ്വസിച്ച് കല്ല്യാണ പന്തലില്‍ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി കൂടെ പേന്നതല്ലേ.
ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ കൂടെ സമൂഹം നില്‍ക്കില്ല. കുറച്ചു കഴിഞ്ഞ് അവളെ അവര്‍ വേട്ടയാടില്ലേ.
വീടിന്റെ അടുക്കളയില്‍ നിന്നാണ് നിന്നെയും അവരെയും ഭാര്യ കണ്ടു പിടിച്ചത്
അവരുടെ നെറ്റിയിലെ ചന്ദനവും, കയ്യിലെ കരിയുമെല്ലാം നിന്റെ മുഖത്തും ശരീരത്തുമെല്ലാം പടര്‍ന്നിരുന്നു ഏതു ഭാര്യയാണ് അത് സഹിക്കുന്നത്.
പക്ഷെ ഞാന്‍ ആദ്യം പ്രണയിച്ചതും തൊട്ടറിഞ്ഞതും അവരെയായിരുന്നല്ലോ.
അത് ഭാര്യയ്ക്കറിയില്ലല്ലോ
അത് ഏങ്ങനെ ഞാന്‍ പറയും.
ഏഴാം ക്‌ളാസില്‍ പഠിക്കുന്ന പയ്യന്‍ പത്താം ക്‌ളാസുകാരിയെ പ്രണയിച്ചതും അവളെ അറിയാവുന്നിടത്തോളം അറിഞ്ഞതുമെല്ലാം എനിക്ക് എന്റെ ഭാര്യയോട് പറയാന്‍ പറ്റുമോ.
തറവാട്ടിലെ ഇരുണ്ട മുറികളിലായിരുന്നു അന്ന് ഞങ്ങളുടെ പ്രണയവും, കാമവുമെല്ലാം പെയ്ത് ഇറങ്ങിയത്.
ഞാന്‍ പഠനം കഴിഞ്ഞ് നാട്ടില്‍
എത്തിയപ്പോള്‍ അവളെ വീട്ടുകാര്‍ കെട്ടിയച്ചിരുന്നു.
കൂലിപണിയുമായി നടന്നിരുന്ന അവള്‍ക്ക് എന്നോട് പ്രണയമുണ്ടന്ന് ഞാന്‍ അറിഞ്ഞത് കൊയ്ത്തുകാലത്തായിരുന്നു. കളത്തില്‍ കാവലിരുന്ന എന്നെ അവള്‍ ഇറുകി പുണര്‍ന്നു.
അന്ന് മെത്തിച്ച നെല്ലില്‍ ജീവന്റെ കണങ്ങളുണ്ടായിരുന്നു.
പിന്നീട് ഞാന്‍ കാണുന്നത് നഗരത്തില്‍ എത്തിയതിനുശേഷം. ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു, കാരണം എനിക്കറിയില്ലാം. പക്ഷെ എന്നെ വേട്ടയാടിയത് നെല്ലു പൊഴിഞ്ഞ രാത്രിയായിരുന്നു.
ഞാന്‍ അവരെ സഹായിച്ചിരുന്നു എന്നത് സത്യമാണ്, അവര്‍ ചെയ്തിരുന്ന തൊഴിലില്‍ നിന്ന് തിരികെ കൊണ്ടുവന്നു, സര്‍ക്കാര്‍ ഓഫീസില്‍ ദിവസക്കൂലിക്ക് നിര്‍ത്തി.
അതല്ലല്ലോ കോടയില്‍ ഉള്ള പ്രശ്‌നം.
ശരിയാണ് ഒരിക്കല്‍ ഞാന്‍ അറിയാതെ പഴയ ഏഴാം ക്‌ളാസുകാരനായി.
ഇനി എന്തു ചെയ്യും....
എനിക്കറിയില്ല.
അവര്‍ എവിടെയുണ്ട്, ഇന്നലെ മൃതദേഹം അടക്കം ചെയ്തു, പൊതു ശ്മാശനത്തില്‍
ട്രെയിനുമുന്നില്‍ ചാടുകയായിരുന്നു.
കുട്ടി
ശശാങ്കന്‍ കോടതി വരാന്തയിലേക്ക് കൈ ചൂണ്ടി.
അവിടെ
കരഞ്ഞു തോര്‍ന്ന കണ്ണുകളുമായി ഒരു കുട്ടി .
അതിനുമപ്പുറം കണ്ണീര്‍ സാരിതുമ്പുകൊണ്ട് തൂത്തുകൊണ്ട് വലിയൊരു കുട്ടി.
അവര്‍ ആ ചെറിയ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ