പൊലീസുകാരന്റെ ഭാര്യ

ഫാദര്‍ വിന്‍സന്റാണ് അന്ന് അവരെ എനിക്ക് കാണിച്ചു തന്നത്. പള്ളിയുടെ പടികള്‍ ഇറങ്ങിപ്പോയിരുന്ന പെന്‍കുട്ടിയുടെ മുഖത്ത് ചെറിയ ചിരിയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവരോട് അവര്‍ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരിക്കല്‍ ഞാന്‍ അവരെ കാണുന്നത് കവലയില്‍ വച്ചാണ് അന്നും അവര്‍ വളരെ ഉത്‌സാഹത്തിലായിരുന്നു, ഏയ് അത് ശരിയായിരിക്കുമോ വികാരി ഒരിക്കലും കള്ളം പറയില്ലല്ലോ അവര്‍ കുമ്പസാരകൂടിനു മുന്നില്‍ ഏറ്റുചൊല്ലിയത് അത് മുഴുവനും സത്യമായിരിക്കുമോ... ( കുമ്പസാര രഹസ്യം പറയരുത് എന്നത് സത്യമാണ്, പക്ഷെ തന്റെ മുപ്പത് വര്‍ഷം നീണ്ട സന്യാസ ജീവിതത്തില്‍ അത്തരമൊരു കുമ്പസാരം ആ പാവം വൈദികന്‍ കേട്ടിരുന്നില്ല. അത് ആരോട് എങ്കിലും പറഞ്ഞില്ലായിരുന്നെങ്കില്‍ അദ്ദേഹവും തളര്‍ന്നു പോയേനെ) അവരുടെ കള്ളങ്ങള്‍ക്ക് ഒരിക്കല്‍ പോലും സത്യത്തിന്റെ മുഖം മൂടി വലിച്ച് അണിയിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നില്ല. അല്ലങ്കില്‍ ഞാന്‍ പാപം ചെയ്യാന്‍ പോകുന്നു എന്ന് നിര്‍വ്വികാരതയോടെ സംസാരിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. രണ്ടാം തവണ കണ്ടപ്പോള്‍ മുതല്‍ അവരില്‍ വീട്ടമ്മയുടെ മുഖഭാവത്തേക്കാള്‍ കൂടുതല്‍ കാമുകിയുടെ തുടിപ്പാണ് ഉണ്ടായിരുന്നതെന്ന് എന്നോട് ആരോ പറഞ്ഞു. അതു കൊണ്ടായിരിക്കണം വീണ്ടും അവരെ കാണുവാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയത്. എനിക്ക് അവരുമായി പരിചയം തുടങ്ങുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. കാരണം അവരുടെ ഭര്‍ത്താവ് നാട്ടില്‍ അറിയപ്പെടുന്ന ഒരു പൊലീസുകാരനായിരുന്നു. അങ്ങനെ തന്നെയായിരുന്നു സംസാരം തുടങ്ങിയതും. പിന്നെ അത് പതിയെ വഴിമാറി മറ്റു പലതിലേക്കുമായി. ഒരു ദിവസം എനിക്ക് തോന്നി ഞാന്‍ ഫാദറിനെ കാണേണ്ട ദിവസം അടുക്കയാണന്ന് , ഞാന്‍ പതിയെ തിരികെ നടക്കാന്‍ തുടങ്ങി പക്ഷെ അങ്ങോട്ട് പോയതിനേക്കാള്‍ കൂടുതല്‍ ദൂരമുണ്ടായിരുന്നു തിരികെയുള്ള യാത്രയ്ക്ക്. വഴിയരുകില്‍ തളര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു പോലീസുകാരന്‍ വീട്ടിലുണ്ടോ? നിങ്ങള്‍ക്കൊല്ലാം അറിയേണ്ടത് പൊലീസുകാരനെക്കുറിച്ചുമാത്രമാണോ, വളരെ ഉച്ചത്തിലായിരുന്നു മറുപടി ആരും ഞാന്‍ ആ വിട്ടിലുണ്ടോ എന്ന് ചോദിക്കുന്നില്ല. നിങ്ങളുടെ പ്രീയപ്പെട്ട പൊലീസുകാരന്‍ പോലും. അയാള്‍ കൊട്ടരത്തിലെ കോട്ടവാതിലിന് കാവല്‍ നില്‍ക്കാന്‍ പോവുകയാണ്. കൊട്ടാരത്തില്‍ രാജാവില്ലാത്തപ്പോള്‍ അയാള്‍ അന്തപ്പുരത്തിന് കാവല്‍ നില്‍ക്കാന്‍ പോകും, അയാളെ അത്ര വിശ്വാസമാണ് രാജാവിന് , അയാള്‍ അവിടെയുള്ളപ്പോള്‍ റാണിയുടെ അടുത്തേക്ക് ഒരു ഈച്ചപോലും കടന്നു ചെന്നിരുന്നില്ല. റാണി അത്രയ്ക്ക് സുന്ദരിയാണോ? ആവോ എനിക്കറിയില്ല നിങ്ങള്‍ പൊലീസുകാരന്റെ ഭാര്യയല്ലേ ? അയാള്‍ വിശ്വസ്ഥനായ കാവല്‍ക്കാരന്‍ മാത്രമാണ് ഒരിക്കല്‍ പോലും അന്തപ്പുരത്തിലേക്ക് കണ്ണു പായിച്ചിട്ടില്ല. ഏയ് കൂട്ടുകാരാ ഞാന്‍ സുന്ദരിയാണോ, വളരെ അപ്രതീക്ഷതമായിരുന്നു ചോദ്യം ഒരു നിമിഷം ഞാന്‍ വല്ലാതായി നിങ്ങള്‍ എങ്കിലും പറയുക ഞാന്‍ സുന്ദരിയാണോ? കള്ളം പറയുന്നത് ശരിയല്ല, അതുകൊണ്ട് പറഞ്ഞു ഞാന്‍ കണ്ട പല സുന്ദരിമാരോളം വരില്ലെങ്കിലും നീയും സുന്ദരിയാണ്. ഭാഗ്യം അപ്പോള്‍ പിന്നെ എന്തു കൊണ്ടാണ് അയാള്‍ എനിക്ക് കാവല്‍ നില്‍ക്കുന്നത് . മികച്ചതെല്ലാം രാജിനുള്ളതാണന്നാവും പാവം പോലീസുകാരന്‍ കരുതിയത്. ഇത് ഞാന്‍ അവളോടു പറഞ്ഞപ്പോള്‍ ആ മുടിയിഴകള്‍ എന്റെ മുഖം മറച്ചിരുന്നു. പിന്നീട് കുമ്പസാരക്കൂടിന് മുന്നില്‍ ഞാനിരുന്നു .അപ്പോഴും അവള്‍ കളിച്ചു ചിരിച്ചു കൊണ്ട് പള്ളി മൈതാനത്തിലൂടെ നടക്കുന്നുണ്ടായിരുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

KATHAPARAYOUM KALAM: നമ്പരുകൾ

എന്റെ ഗസല്‍