മനസ്
ഇന്നലെ സ്‌കൂളില്‍ നിന്ന് മടങ്ങു
വഴിയാണ് അത് സംഭവിച്ചത്.
ഇടവഴിയില്‍ നിന്ന് വീട്ടിലേക്ക് കയറുന്നിടത്തുവച്ച് രവിയുടെകയ്യില്‍ നിന്ന് അത് കളഞ്ഞുപോയി.
നല്ല ചാറ്റല്‍ മഴ യുണ്ടായിരുന്നു
ഇലാസ്റ്റിക്ക് വലിച്ചിട്ട പുസ്തകെട്ട് ചേര്‍ത്തു പിടിച്ച് , അവിടെയാകെ
ഒന്നു നോക്കി
വെള്ളിക്കൊലുസു കിലുക്കി, ചെളിവെള്ളം തെന്നിച്ച് ഓടിമറഞ്ഞ കുഞ്ഞിളം കാലില്‍ പറ്റിപ്പിടിച്ചു കിടന്നിരുന്നു
കളവു പോയ മനസ്
സുശീല ടീച്ചര്‍ മറഞ്ഞു വിട്ട ഗൃഹപാഠം ഒരു വിധം ചെയ്തു തീര്‍ത്ത് അവന്‍ കണ്ണടച്ചു കിടന്നു.
പറ്റുന്നില്ല
ഈ ചെറുക്കന് എന്നാ പറ്റി തിരിഞ്ഞു മറിഞ്ഞു കിടക്കാതെ കിടന്ന് ഉറങ്ങടാ.... അമ്മയാണ് രവി തലയിണയില്‍ മുഖം പൂഴ്ത്തി രാവിലെ
കുളക്കരയിലേക്ക് ഓടുമ്പോള്‍ ഒരു മോഹം മാത്രം ആ കൊലുസുകള്‍ ഒന്നു കാണണം.
പക്ഷെ ... അവള്‍ കുളത്തിലെ വെള്ളത്തില്‍ കാല്‍ കഴുകിയപ്പോള്‍ അതും ഒഴുകിപോയിരുന്നു.
കുളത്തില്‍ ഇറങ്ങി മുങ്ങിതപ്പി ഞാന്‍ അത് കണ്ടെടുത്തു,
തിരികെ ഉള്ളിലാക്കുമ്പോള്‍ മനസ് എന്നോടു ചോദിച്ചു മീനാക്ഷി പറ്റിച്ചുവല്ലേ,
ഞാന്‍ കാരണമാണോ
അറിയില്ല ?
പിന്നെ വാകമരങ്ങള്‍ നിറഞ്ഞ കാമ്പസിലൂടെ നടന്നപ്പോഴാണ് , അവന്‍ ഉള്ളില്‍ നിന്ന് ഇറങ്ങിപ്പോയത്.
അവള്‍ കുറച്ചുകാലം അത് മാറോട് ചേര്‍ത്ത് കൊണ്ടു നടന്നിരുന്നു,
ഒരു ദിവസം രവി കോളേജിലെത്തിയപ്പോള്‍ കെമിസ്ട്രിലാബിനു മുന്നിലെ ചവറ്റു കുട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു.
ആരും കാണാതെ രവി അതെടുത്ത് നടന്നു.
അന്നേരവും അവന്‍ ചോദിച്ചു
സിന്ധു പിണങ്ങിയത് ഞാന്‍ കാരണമാണോ
രവിക്ക് ഒന്നു മിണ്ടാന്‍ പറ്റിയില്ല.
ആരെങ്കിലും എന്നോട് വഴക്കിട്ട് പിരിഞ്ഞാന്‍ , ആരും കേള്‍ക്കാതെ എന്നോടു ചോദിക്കും ഞാന്‍ കാരണമാണോ പിരിഞ്ഞതെന്ന്.
പാവം ഞാന്‍ എന്തുപറയാന്‍
v>
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ