പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബലാൽസംഗം ചെയ്യപ്പെടുന്ന പെൺകുട്ടികൾ

കോട്ടയം നഗരത്തിൽ നിന്ന് മാറി നന്നായി പ്റവർത്തിക്കുന്ന ഒരു വമ്പൻ സ്വകാര്യ ആശുപത്റയിലെ കോറിഡോറിൽ വച്ചാണ് അയാളെ കാണുന്നത്. എനിക്കൊപ്പം ഉണ്ടായിരുന്ന മുതിർന്ന രാഷ്ട്റീയ പ്റവർത്തകനെ കണ്ടപ്പോൾ ചമ്മിയ ചിരിയുമായി അയാൾ അടുത്തെത്തി. വലിയ വയറും വച്ച് ഒരു കലക്കൻ സല്യൂട്ട് നൽകി. കുറച്ചു സമയം അവർ തമ്മിൽ സംസാരിച്ചു. എന്നെ നോക്കി നല്ല ഒരു ചിരിസമ്മാനിച്ച് അയാൾ നടന്നു നീങ്ങി. അറിയുമോ നിനക്ക് അയാളെ ഇല്ല, നിന്റെയൊക്ക കാർന്നോൻമാരില്ലേ, പണിയിലെ തമ്പുരാക്കൻമാർ അവരെല്ലാം കൂടി ബലാൽസംഗം ചെയ്ത് കൊന്ന ഒരുത്തനാണ്. പണി പത്റത്തിലായതിനാൽ ഉദ്ദേശിച്ചത് പഴയകാല പത്റപ്റവർത്തകരെയാണന്ന് പെട്ടന്ന് മനസിലായി. ഏതഓ കേസിലെ പ്റതിയും എന്ന് വ്യക്തമായി സംഭവം എതാണ് കാറിൽ കയറിയപ്പഓൾ ഞാൻ വീണ്ടും ചോദിച്ചു. ഏതെന്ന് പറയേണ്ട കാര്യമില്ല, ഒരു സ്ഥലത്ത് നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനായിരുന്നു ആ പാവം. പക്ഷെ അവിടെ യുണ്ടായിരുന്ന അനിഷ്ട സംഭവത്തിനെ തുടർന്ന് ചിലർ ചേർന്ന് അയാളെ പെൺവേട്ടക്കാരനാക്കി. ഒരു പെൺകുട്ടിപോലും അയാളുടെ മുഖത്ത് നോക്കിയിട്ടില്ല. സംഭവം എതാണന്ന് ഞാൻപറയുന്നില്ല, എന്നെങ്കിലും ആശുപത്റയിൽ വച്ച് കണ്ട് നോക്ക് കഥ പറയും...

മനസ്

ഇന്നലെ സ്‌കൂളില്‍ നിന്ന് മടങ്ങു വഴിയാണ് അത് സംഭവിച്ചത്. ഇടവഴിയില്‍ നിന്ന് വീട്ടിലേക്ക് കയറുന്നിടത്തുവച്ച് രവിയുടെകയ്യില്‍ നിന്ന് അത് കളഞ്ഞുപോയി. നല്ല ചാറ്റല്‍ മഴ യുണ്ടായിരുന്നു ഇലാസ്റ്റിക്ക് വലിച്ചിട്ട പുസ്തകെട്ട് ചേര്‍ത്തു പിടിച്ച് , അവിടെയാകെ ഒന്നു നോക്കി വെള്ളിക്കൊലുസു കിലുക്കി, ചെളിവെള്ളം തെന്നിച്ച് ഓടിമറഞ്ഞ കുഞ്ഞിളം കാലില്‍ പറ്റിപ്പിടിച്ചു കിടന്നിരുന്നു കളവു പോയ മനസ് സുശീല ടീച്ചര്‍ മറഞ്ഞു വിട്ട ഗൃഹപാഠം ഒരു വിധം ചെയ്തു തീര്‍ത്ത് അവന്‍ കണ്ണടച്ചു കിടന്നു. പറ്റുന്നില്ല ഈ ചെറുക്കന് എന്നാ പറ്റി തിരിഞ്ഞു മറിഞ്ഞു കിടക്കാതെ കിടന്ന് ഉറങ്ങടാ.... അമ്മയാണ് രവി തലയിണയില്‍ മുഖം പൂഴ്ത്തി രാവിലെ കുളക്കരയിലേക്ക് ഓടുമ്പോള്‍ ഒരു മോഹം മാത്രം ആ കൊലുസുകള്‍ ഒന്നു കാണണം. പക്ഷെ ... അവള്‍ കുളത്തിലെ വെള്ളത്തില്‍ കാല്‍ കഴുകിയപ്പോള്‍ അതും ഒഴുകിപോയിരുന്നു. കുളത്തില്‍ ഇറങ്ങി മുങ്ങിതപ്പി ഞാന്‍ അത് കണ്ടെടുത്തു, തിരികെ ഉള്ളിലാക്കുമ്പോള്‍ മനസ് എന്നോടു ചോദിച്ചു മീനാക്ഷി പറ്റിച്ചുവല്ലേ, ഞാന്‍ കാരണമാണോ അറിയില്ല ? പിന്നെ വാകമരങ്ങള്‍ നിറഞ്ഞ കാമ്പസിലൂടെ നടന്നപ്പോഴാണ് , അവന്‍ ഉള്ളില്‍ നിന്ന് ഇറങ്ങിപ്പ...

പൊലീസുകാരന്റെ ഭാര്യ

ഫാദര്‍ വിന്‍സന്റാണ് അന്ന് അവരെ എനിക്ക് കാണിച്ചു തന്നത്. പള്ളിയുടെ പടികള്‍ ഇറങ്ങിപ്പോയിരുന്ന പെന്‍കുട്ടിയുടെ മുഖത്ത് ചെറിയ ചിരിയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവരോട് അവര്‍ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരിക്കല്‍ ഞാന്‍ അവരെ കാണുന്നത് കവലയില്‍ വച്ചാണ് അന്നും അവര്‍ വളരെ ഉത്‌സാഹത്തിലായിരുന്നു, ഏയ് അത് ശരിയായിരിക്കുമോ വികാരി ഒരിക്കലും കള്ളം പറയില്ലല്ലോ അവര്‍ കുമ്പസാരകൂടിനു മുന്നില്‍ ഏറ്റുചൊല്ലിയത് അത് മുഴുവനും സത്യമായിരിക്കുമോ... ( കുമ്പസാര രഹസ്യം പറയരുത് എന്നത് സത്യമാണ്, പക്ഷെ തന്റെ മുപ്പത് വര്‍ഷം നീണ്ട സന്യാസ ജീവിതത്തില്‍ അത്തരമൊരു കുമ്പസാരം ആ പാവം വൈദികന്‍ കേട്ടിരുന്നില്ല. അത് ആരോട് എങ്കിലും പറഞ്ഞില്ലായിരുന്നെങ്കില്‍ അദ്ദേഹവും തളര്‍ന്നു പോയേനെ) അവരുടെ കള്ളങ്ങള്‍ക്ക് ഒരിക്കല്‍ പോലും സത്യത്തിന്റെ മുഖം മൂടി വലിച്ച് അണിയിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നില്ല. അല്ലങ്കില്‍ ഞാന്‍ പാപം ചെയ്യാന്‍ പോകുന്നു എന്ന് നിര്‍വ്വികാരതയോടെ സംസാരിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. രണ്ടാം തവണ കണ്ടപ്പോള്‍ മുതല്‍ അവരില്‍ വീട്ടമ്മയുടെ മുഖഭാവത്തേക്കാള്‍ കൂടുതല്‍ കാമുകിയുടെ തു...

അബദ്ധം

ആദി ശങ്കരന്‍ നടന്നതുപോലെ നടന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം . സത്യം അതായിരുന്നു കഴിഞ്ഞ കുറച്ചുകാലങ്ങളായി ഞാന്‍ അതിനു പിന്നാലെയായിരുന്നു. സത്യത്തില്‍ എനിക്ക് ഇന്നും അത് പൂര്‍ണ്ണമായി മനസിലായിട്ടില്ല. അബദ്ധം എന്ന വാക്ക് എന്റെ ശ്രദ്ധയില്‍ വരുന്നത് ഒരു പുലര്‍ക്കാലത്തായിരുന്നു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഞാന്‍ കേള്‍ക്കുന്നത് ഉച്ചത്തിലുള്ള ശബ്ദമായിരുന്നു. അമ്മയാണ്... എന്റെ തമ്പുരാനെ എനിക്ക് പറ്റിയ അബദ്ധമാ ഇതിയാന്‍. അതേ റിഥത്തില്‍ മറുപടി അതേ എനിക്കും അന്ന് അബദ്ധമാ പറ്റിയത്. അന്ന് തുടങ്ങിയ സംശയമാണ് എന്ത് അബദ്ധമാണ് അവര്‍ക്ക് പറ്റിയത്. സ്‌കൂളിനു പിറകിലെ ചാമ്പമരത്തില്‍ നിന്ന് അനിയപ്പന്‍ വീണതിന് ചാത്തുണ്ണിമാഷ് ചൂരവടിക്ക് അടിച്ചത് ഓര്‍മ്മയിലിന്നുമുണ്ട്. അക്കൂട്ടത്തില്‍ സാറു പറഞ്ഞു. നിന്റെ കാര്‍ന്നോക്ക് പറ്റിയ അബദ്ധമാണ് ... പത്താം തരം കഴിഞ്ഞ് പ്രീ ഡിഗ്രിക്ക് പോയപ്പോള്‍ അമ്മ പറഞ്ഞു. ഉണ്ണീ അബദ്ധത്തിലൊന്നും ചെന്ന് ചാടല്ലേ. മദ്രാസില്‍ പഠിക്കാന്‍പോയ ഏളേമ്മ ഒരു ദിവസം കരഞ്ഞുകൊണ്ടു വീട്ടിലെത്തി. മരണവീടിന്റെ പ്രതീതിയായിരുന്നു. അന്ന് അച്ഛന്‍ വലിയമ്മ...

ശശാങ്കന്റെ ആകുലതകള്‍

ശശാങ്കന്‍ കുടുബ കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു. അയാളുടെ മുഖത്ത് ഒരു തരം നിര്‍വ്വികാരിതയായിരുന്നു. പെട്ടന്ന് എന്നെ കണ്ടപ്പോള്‍ ഒരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്താന്‍ അയാള്‍ ശ്രമിച്ചു. പക്ഷെ പൂര്‍ണ്ണമായും വിജയിച്ചില്ല. ചിരിയും കരച്ചിലുമുള്ള ഒരു വല്ലാത്ത വികാരമാണ് മുഖത്ത് ഉണ്ടായത്. കാര്യം എനിക്കറിയാമായിരുന്നു എന്തായി ... ക്ഷമ പറയണം എന്നു പറഞ്ഞു, അതും പറഞ്ഞു. ഇനി ആലോചിട്ട് പറയാം എന്നു പറഞ്ഞ് അവളുടെ വക്കീല്‍ പോയി. നിങ്ങള്‍ക്ക് സങ്കടമുണ്ടോ, ഉണ്ട്. അത്രയ്ക്ക് ഇഷ്ടമായിരുന്നോ ഭാര്യയെ , എന്നിട്ട് എന്തിനാണ് മറ്റൊരുവളുടെ കൂടെ പോയത്. അതും ഒരു .... നിങ്ങള്‍ അങ്ങനെ പറയരുത്, അവരെ അങ്ങനെ വിളിക്കരുത്.. എല്ലാം അറിഞ്ഞുകൊണ്ട് അത് നിങ്ങള്‍ പറയരുത്. പിന്നെ നിങ്ങള്‍ എന്തിനാണ് ഭാര്യയ്ക്ക് പിന്നാലെ നടക്കുന്നത്. അവരെ അവരുടെ പാട്ടിന് വിട്ടേക്കൂ. അവരും പാവമാണ്, എന്നെ വിശ്വസിച്ച് കല്ല്യാണ പന്തലില്‍ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി കൂടെ പേന്നതല്ലേ. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ കൂടെ സമൂഹം നില്‍ക്കില്ല. കുറച്ചു കഴിഞ്ഞ് അവളെ അവര്‍ വേട്ടയാടില്ലേ. വീട...

ജീവിതം

ആനന്ദം.... അണ്ഡം..... അമ്മ...... ആ..ആ.. അമ്മിഞ്ഞ..... അച്ചന്‍...... അപ്പം...... ആഹ്‌ളാദം.... അറിവ്..... അഹങ്കാരം..... അനുകമ്പ..... ആ.. അമ്മേ.... ശുഭം.

ആമീന്‍

വറീത് മാപ്പളയാണ്് ആ വാര്‍ത്ത നാട്ടില്‍ ആദ്യം എത്തിച്ചത്. ടൗണില്‍ നിന്ന് ശരം വിട്ടതുപോലെ ഓടിയെത്തിയ വറീത് പരമേശ്വരന്‍ നായരുടെ ചായക്കടയില്‍ കയറി ഇരുന്ന് മുണ്ടിന്റെ കോന്തല കൊണ്ട് വിയര്‍പ്പ് തുടച്ച ശേഷം പറഞ്ഞു. നായരെ ഇത്തിരി ചൂട് വെള്ളം ഇങ്ങെടുക്ക്. എന്തൂട്ട് മാപ്പളെ നിങ്ങള്‍ക്ക് വല്ലാത്ത ഒരു പരിഭ്രാന്തി. വെള്ളം ഒരിക്കിറക്കിന് കുടിച്ചിട്ട് ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് പറഞ്ഞു. എന്റെ നായരെ നമ്മുടെ അലവൂട്ടിയെ പൊലീസ് പിടിച്ചു. ആര് നമ്മുടെ മീന്‍കാരന്‍ അലാവൂട്ടിയെയോ. അതേന്നെ ഞാന്‍ കണ്ടതാ, ടൗണിലെ ഹോട്ടലില്‍ മീന്‍ കൊടുക്കുമ്പോള്‍ വലിയ ഇടി വണ്ടിയില്‍ വന്ന് പിടിച്ചു കൊണ്ടുപോവുകയായിരുന്നു. പാവം അലറി കരയുകയായിരുന്നു .. അവന് ചില വേണ്ടാത്താ കണക്ഷനികള്‍ ഉണ്ടായിരുന്നു. സ്വാമി ഗോവിന്ദന്‍ വാ തുറന്നു ഗോവിന്ദാ നീ വേണ്ടാദീനം പറയല്ലേ.. ബാക്കിയെല്ലാവരും ഒന്നിച്ചു. എന്നിട്ടും ഗോവിന്ദന്‍ നിര്‍ത്തിയില്ല. തന്റെ കാവി മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്ത് . തീവ്രാവാദികള്‍ എങ്ങനെ മീന്‍ വിക്കാനെത്തും എന്നതു സംബന്ധിച്ച ഒരു പ്രഭാഷണം നടത്തി. ചായക്കടയില്‍ നിന്ന് പുറത്തു പോകൂ എന്ന് പരമേശ്വര...

എന്റെ ഗസല്‍

പ്രിയപ്പെട്ട അനി സത്യത്തില്‍ എഴുതാന്‍ തുടങ്ങിയ സമയത്ത് ഞാന്‍ ഏറെ ആലോചിച്ചതാണ് ഗസിലിനെ കുറച്ച് എഴുതണമെന്ന്. നിന്നെ അത് വേദനിപ്പിക്കുമോ എന്നായിരുന്ന ഭയം. നിറയെ പ്രയണസങ്കല്‍പ്പങ്ങള്‍ നിറച്ച ഒരു കാസറ്റ് തന്റെ പ്രണയനിക്ക് സമ്മാനമായി നല്‍കാനുള്ള ബുദ്ധി അവന് മാത്രം സ്വന്തമായിരുന്നു. എന്ത് ഭ്രാന്ത് എന്നാവും നീ കരുതുന്നത്, നീ എന്നോട് തവണ ചോദിച്ചില്ലേ എന്തേ മഞ്ജു കല്ല്യാണം വേണ്ടേയെന്ന്. ഒരു പക്ഷെ ഇത് ഒരു തരത്തിലുള്ള ഭ്രാന്ത് ആയിരിക്കും. എന്റെ മുറിയില്‍ ഇപ്പോഴും മുഴങ്ങുന്ന ഗസലുകളോടാണ് എന്റെ പ്രണയം, അതിനപ്പുറത്തേക്ക് മനസിനെ കൊണ്ടുപോകാന്‍ എനിക്ക് സാധിക്കുന്നില്ല. പഠനത്തിനുശേഷം ഒരു വര്‍ഷം നീ പോലും അറിയാതെ ഞാനൊരു യാത്ര പോയത് ഓര്‍മ്മയില്ലേ, അത് നിങ്ങള്‍ കരുതിയതുപോലെ ഉപരി പഠനത്തിനോ ജോലി തേടിയുള്ള യാത്രയ്‌ക്കോ ആയിരുന്നില്ല. എന്റെ ഉള്ളില്‍ വളര്‍ന്ന ഗസിലിനെ എന്നില്‍ നിന്ന് മാറ്റിയെടുക്കാനായിരുന്നു. ഒടുവില്‍ എന്റെ വാശിക്കുമുന്നില്‍ അപ്പ തോറ്റു പോയി. അതുകൊണ്ടാണ് നാട്ടില്‍ നില്‍ക്കാതെ ഞാന്‍ അപ്പയുടെ കൂടെ അമേരിക്കയിലേക്ക് പോന്നത്. ഇപ്പോള്‍ ഒരു ഏറ്റുപറച്ചില്‍ എന്തിനാണ് എന്ന...

മിസഡ് കോള്‍

അനുക്കുട്ടന്‍, കാഴ്ചയില്‍ വലിയ സുന്ദരന്‍ ഒന്നും ആയിരുന്നില്ല. സത്യത്തില്‍ താഴ്ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ അനുക്കുട്ടന്‍ ശരിക്കും അയിത്തം അനുഭവിച്ചിരുന്നു. അവന് അത് തിരിച്ചറിയാനും കഴിഞ്ഞില്ല, കാരണം അവന്‍ അയിത്തത്തെക്കുറിച്ച് പഠിച്ചത് ഏഴാം ക്ലാസ്സിലായിരുന്നു. അന്ന് ബട്ടണ്‍സ് വിട്ടുപോയ നിക്കര്‍ മാടിക്കുത്തുന്ന, നിക്കറിന്റെ മൂടുകീറിയ കൂട്ടുകാര്‍ ധാരാളം ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ മറ്റൊരു ഐക്യം കൂടിയുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ മറ്റൊരു ഐക്യം കൂടിയുണ്ടായിരുന്നു. മിക്കവാറും എല്ലാ ദിവസവും ഇവരുടെ മൂക്കില്‍ നിന്ന് കൊഴുപ്പുളള ,മൂക്കള പുറത്തേക്ക് ഒഴുകിയിരുന്നു. ഈ പോരാട്ടത്തില്‍ എല്ലാം നേടി മുന്നോട്ടു നീങ്ങുമ്പോഴും അനുക്കുട്ടന് ഒരാഗ്രഹമുണ്ടായിരുന്നു. , ഒരു സുന്ദരന്‍ ആവണം. അവന്റെ സ്വപ്നത്തില്‍ അദ്യം മോഹന്‍ലാലും , മമ്മൂട്ടിയുമായിരുന്നു. ഇപ്പോള്‍ അത് പുതിയ തലമുറയിലെ നായകരാണ്. പലരുടെയും പേരുകള്‍ അനുക്കുട്ടന്‍ തന്നെ ഓര്‍ക്കാറില്ല. പോസ്റ്ററുകളില്‍ നായികമാരുടെ ഒപ്പം നില്‍ക്കുന്ന അവരെ കാണുമ്പോള്‍ അനുക്കുട്ടന്‍ സ്വയം അവരായി മാറും. ഇതിനിടയില്‍ അനുക്കുട്ടന്‍ ജിമ്മിലും, കളരിയിലും പോയി, ശരീരത്തില...

ദൈവത്തിന്റെ പ്രീയപ്പെട്ടവന്‍

ആദ്യം തന്നെ അറിയിച്ചേക്കാം അച്ചോ ഇത് ഒരു ചോദ്യം ചെയ്യലല്ല. ബഹുമാനപ്പെട്ട വികാരിയച്ചന്‍ അങ്ങനെ ധരിക്കുകയും ചെയ്യരുത്. കുഞ്ഞു വറീത് പളളിമുറ്റത്ത് വന്നു നിന്ന് ആമുഖത്തോടെ സംസാരിച്ചപ്പോള്‍ തന്നെ ഫാ. ആന്റണി കെറ്റൂക്കാരന്റെ മനസില്‍ വെളളിടി വെട്ടി. കര്‍ത്താവേ നീയെന്നെ പരീക്ഷിക്കാന്‍ പോവുകയാണോ? അച്ചോ ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ടവന്‍ ആരാണ്? ഭാഗ്യം ഇതാണോ സംശയം? വറീതേ, അത് അവന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവന്‍, അങ്ങനെ വലിയവായില്‍ പറഞ്ഞാല്‍ ഈ കശാപ്പുകാരന് ഒന്നും മനസ്സിലാവില്ല, അച്ചോ ഒന്നു വിശദമായി പറയുക. പണ്ട് തിരിച്ചറിയാത്ത പ്രായത്തില്‍ അപ്പച്ചനും, അമ്മച്ചിയും കെട്ടിവലിച്ച് സണ്‍ഡേ സ്‌കൂളില്‍ എത്തിച്ചശേഷം ആദ്യാമായിട്ടാണ് വറീത് ഒരു ദൈവവചനം കേള്‍ക്കുന്നത്. അന്ന് സണ്‍ഡേ ക്ലാസ്സില്‍ കുഞ്ഞ് വറീത് സംശയം ചോദിച്ചതിന് ക്രൂരമായ അടിയായിരുന്നു ഫലം, അതിനു ശേഷം പളളിമുറ്റത്ത് പോലും പോയില്ല. അപ്പാപ്പന്റെ കൂടെ കശാപ്പുപുരയില്‍ സഹായിയായി കൂടി. ഒരിക്കല്‍ അപ്പാപ്പന്‍ അവനോട് ചോദിച്ചു. എടാ നീയെന്നാ സംശയമാ ചോദിച്ചത്. അപ്പാപ്പാ , അങ്ങേര് പറഞ്ഞു. കൂട്ടം തെറ്റി പോവുന്ന കുഞ്ഞാടിനെ തേടി കൊണ്ടു വരുന്നവനാണ്...